ഒടുവിൽ ബാലുവിന്റെയും പൊന്നോമനയുടെയും മരണവിവരം ലക്ഷ്മിയെ അറിയിച്ചു; ഒന്ന് വിതുമ്പി കരയാൻ പോലുമാകാതെ കിടക്കയിൽ ലക്ഷ്മി; ആരോഗ്യനിലയിൽ പുരോഗതിയെന്ന് സുഹൃത്തുക്കൾ

ബാലുവിന്റെയും ജാനിയുടേയും വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടേയും കുടുംബങ്ങള്‍. ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. വെന്റിലേറ്ററില്‍ നിന്നും ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്.
ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ബാലുവിന്റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പങ്കുവെച്ചു. ലക്ഷ്മി സുഖം പ്രാപിക്കുന്നതായും സ്വന്തമായി തന്നെ ശ്വസിക്കുന്നതായും സ്റ്റീഫണ്‍ പറഞ്ഞു. ഭര്‍ത്താവിന്റേയും മകളുടേയും വിയോഗവിവരം അമ്മ ലക്ഷ്മിയെ പറഞ്ഞ് മനസ്സിലാക്കിച്ചതായും സ്റ്റീഫണ്‍ വ്യക്തമാക്കി. 'പതുക്കെ ലക്ഷ്മി സംസാരിച്ച് തുടങ്ങുമെന്നാണ് കരുതുന്നത്. വളരെ വലിയൊരു വേദനയിലൂടെയായിരിക്കാം ലക്ഷ്മി കടന്നുപോകുന്നത്. പക്ഷെ ആരോഗ്യത്തില്‍ പുരോഗതിയുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി,' സ്റ്റീഫണ്‍ വ്യക്തമാക്കി.
ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. സുരേഷിനോട് സംസാരിച്ചതിന് ശേഷമായിരുന്നു സ്റ്റീഫന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ബോധം തെളിഞ്ഞതായും കണ്ണ് തുറന്നതായും സ്റ്റീഫന്‍ പറഞ്ഞിരുന്നു.
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ വിയോഗം ഇന്നും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവിച്ച ദുരന്തവുമായി അവര്‍ പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. ഇനിയും വായിച്ച് തീര്‍ക്കാനുളള വയലിന്‍ സംഗീതം ബാക്കിയാക്കിയാണ് ബാലഭാസ്കര്‍ വിട പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha