പൂനം പാണ്ഡെയുടെ പുതിയ ചിത്രത്തിനെതിരെ വിമര്‍ശനം

പൂനം പാണ്ഡെയുടെ പുതിയ ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. താരം നായികയാകുന്ന പുതിയ ചിത്രം 'ദി ജേര്‍ണി ഓഫ് കര്‍മ'യുടെ ട്രെയ്‌ലറിനെതിരേയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്ന്. ശക്തി കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രമേയം അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ്. ശക്തി കപൂറിനെതിരേയാണ് വിമര്‍ശനങ്ങള്‍ ഏറെയും.
മകള്‍ ശ്രദ്ധ കപൂര്‍ മുന്‍നിര നായികയായി തിളങ്ങുമ്പോള്‍ എന്തിനാണ് ഇതുപോലുള്ള സിനിമകളില്‍ അഭിനയിക്കുന്നതെന്നാണ് ശക്തി കപൂറിനോട് സാമൂഹിക മാധ്യമങ്ങളിലെ ചിലര്‍ ചോദിക്കുന്നത്. 2013ല്‍ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേര്‍ണി ഓഫ് കര്‍മ. നഗ്‌നതയുടെയും ലൈംഗികതയുടെയും അതിപ്രസരം നിറഞ്ഞതാണ് ട്രെയ്‌ലര്‍ എന്നാണ് ആരോപണം.
https://www.facebook.com/Malayalivartha