ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം ആലോചനകളുമായി വരുന്നവരുടെ കണ്ടീഷൻ കേട്ട് കണ്ണ് തള്ളിയിട്ടാണ്... അല്ലാതെ ചെക്കനെ കിട്ടാഞ്ഞിട്ടല്ല!! ഷംമ്‌ന കാസിം പറയുന്നു

സിനിമയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ്നടി ഷംമ്‌ന കാസിം. കഥാപാത്രങ്ങള്‍ ശക്തമാണെങ്കില്‍ അതില്‍ തന്റെ മുഴുവന്‍ ആത്മാര്‍ത്ഥതയും വേണമെന്ന് നിലപാടെടുക്കുന്ന താരം. ഇതിനായി തല മുട്ടയടിച്ചത് വരെ വാര്‍ത്തയായിരുന്നു. ബോള്‍ഡായ കഥാപാത്രങ്ങളും ഒരു മടിയുമില്ലാതെ ചെയ്യുന്ന ഷംമ്‌ന മികച്ച നര്‍ത്തകി കൂടിയാണ്.
ഇതുവരേയും വിവാഹിതയാകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് താരം നല്‍കുന്ന മറുപടിയിങ്ങനെയാണ്. വിവാഹത്തിന് വീട്ടുകാര്‍ സ്ഥിരമായി നിര്‍ബന്ധിക്കുന്നുണ്ട്. പടച്ചോന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ വിവാഹം എന്തായാലും നടക്കും. ഷംമ്‌ന പറയുന്നു.
ആലോചനകളുമായി വരുന്നവര്‍ ചില നിബന്ധനകള്‍ വയ്ക്കും, ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത് എന്നിങ്ങനെ പോകുന്നു കണ്ടീഷന്‍. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണം, ഷംമ്‌ന ചോദിക്കുന്നു. ഷംമ്‌നയെ ഏറെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നൊരാള്‍ പ്രൊപ്പോസ് ചെയ്താലോ എന്ന് അവതാരിക ചോദിച്ചപ്പോള്‍ ഷംമ്‌ന നല്‍കിയ മറുപടി ഇങ്ങനെയാണ്. തനിക്ക് പ്രശ്‌നമില്ല, മമ്മിയ്ക്ക് അംഗീകരിക്കാനാവില്ല. മമ്മിയെ വേദനിപ്പിച്ച് ഒരു തീരുമാനം ഉണ്ടാകില്ല. ഇപ്പോള്‍ വീട്ടിലെല്ലാവരും വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേര്‍ക്ക് വിവാഹകാര്യം വിട്ടു നല്‍കിയെന്നും ഷംമ്‌ന പറയുന്നു.
https://www.facebook.com/Malayalivartha