കൂരിരുട്ടൊക്കെ മാറി ഈ വെളിച്ചമൊക്കെ ഇപ്പോൾ എനിക്ക് കാണാം... അടുത്ത വർഷമാകുമ്പോഴേക്കും പൂർണ്ണമായും കാഴ്ച്ചശക്തി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്; മനസ് തുറന്ന് വിജയലക്ഷ്മി

ഈ മാസമാണ് വിജയലക്ഷ്മി വിവാഹിതയാവുന്നത്. അതിനുമുൻപ് താരം മറ്റൊരു സന്തോഷംകൂടി പങ്കുവയ്ക്കുകയാണ്. അടുത്ത വർഷം ലോകം കണ്ടിരിക്കും. രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയിൽ പുതിയ ചികിത്സാരീതിയൊക്കെ വരുന്നുണ്ട്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയയ്ക്കിടെയാണ് വിജയലക്ഷ്മി മനസ് തുറന്നിരിക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. ഇപ്പോ നല്ല മാറ്റമുണ്ട്. ഈ വെളിച്ചമൊക്കെ കാണാം,വിജയലക്ഷ്മി പറഞ്ഞു. ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാർത്തും.
രണ്ടു വര്‍ഷമായി അനൂപിനെ അറിയാമെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു. ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം.
അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല. മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രി ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു വിജയലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha