ജെന്ന പ്രസ്ലി ഇപ്പോള്‍ പുതിയ വഴിയില്‍...

പോണ്‍ താരമായിരുന്ന ജെന്ന പ്രസ്ലി ഇപ്പോള്‍ പുതിയ ജീവിതം തിരഞ്ഞെടുത്തിരിക്കുകയാണ്. തന്റെ ജീവിതവഴി ദൈവത്തിന്റെ വഴിയും സത്യത്തിന്റെ വഴിുമാണെന്ന് ജെന്ന പറയുന്നു. ഇരുപത്തിയാറുകാരിയായ പ്രസ്ലിയുടെ യഥാര്‍ഥ പേര്‍ ബ്രിറ്റ്‌നി റൂയിസ് എന്നായിരുന്നു.
കഴിഞ്ഞ ഏഴുവര്‍ഷമായി താന്‍ തെറ്റിന്റെ വഴിയിലായിരുന്നു, അശ്‌ളീല സിനിമകള്‍, വ്യഭിചാരം, മദ്യം, മയക്കുമരുന്ന്, ജീവിതം വഴിതെറ്റിയ ദിനങ്ങളാണ് കഴിഞ്ഞുപോയത്. നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടു.'നന്ദിയുണ്ട്, ജീസസ്, ഞാന്‍ ദൈവത്തെ കണ്ടെത്തി, വീട്ടിലാണ് ' അവള്‍ സന്തോഷത്തോടെ ഇത് പ്രഖ്യാപിക്കുമ്പോള്‍ ഒരു ജീവിതം തിരിച്ചുപിടിച്ച സന്തോഷം മുഖത്തുണ്ടായിരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പതിനാലാം വയസ്സില്‍ താന്‍ ബാലാത്സംഗത്തിനിരയായി. പിന്നീട് പതിനഞ്ചാം വയസ്സില്‍ മെക്‌സിക്കൊയില്‍ മാറുമറയ്ക്കാത്ത നൃത്തവും തുടങ്ങി. പതിനെട്ടാം വയസ്സില്‍ എക്‌സ് റേറ്റഡ് സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. രണ്ടോ മൂന്നോ സെക്‌സ് സീനുകള്‍ പകര്‍ത്തുന്നതിന് 900 ഡോളര്‍ വരെ ലഭിച്ചിരുന്നു.
ഈ പണം കൊണ്ടാണ് താന്‍ കോളേജില്‍ പഠിച്ചിരുന്നത്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2012 നവംബറിലാണ് അവസാനമായി റൂയിസിന്റേതായി അശ്ലീല ചിത്രം ഇറങ്ങിയത്. പിന്നീട് 2013 ദൈവത്തിന്റെ വഴിയിലായിരുന്നു. ഇന്ന് അവര്‍ വാഹന നിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്യുകയാണ്.
https://www.facebook.com/Malayalivartha