പ്രീതി സിന്റ നല്‍കിയ മാനഭംഗക്കേസ് കോടതി റദ്ദാക്കി

ബോളിവുഡ് നടി പ്രീതി സിന്റ നല്‍കിയ മാനഭംഗക്കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. വ്യവസായി നെസ് വാഡിയയ്‌ക്കെതിരേയാണ് പ്രീതി സിന്റെ കേസ് നല്‍കിയിരുന്നത്. 2014 മേയ് 30ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിനുള്ളില്‍ നെസ് വാഡിയ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പ്രീതിയുടെ ആരോപണം.
കേസ് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നടിയോടു നിര്‍ദേശിച്ചിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെസ് വാഡിയ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി നിര്‍ദേശം. ഇതേതുടര്‍ന്ന് നെസ് വാഡിയ മാപ്പു പറഞ്ഞാല്‍ കേസ് അവസാനിപ്പിക്കാന്‍ തയാറാണെന്ന് പ്രീതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ മാപ്പു പറയില്ലെന്നായിരുന്നു നെസ് വാഡിയയുടെ പക്ഷം. തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി കേസ് റദ്ദാക്കിയതായി അറിയിച്ചു.
ഐപിഎല്‍ ടീമായ കിംഗ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരായിരുന്നു അന്ന് പ്രീതിയും വാഡിയയും. അതേവര്‍ഷം, ജൂണിലാണ് പ്രീതി പോലീസില്‍ പരാതിപ്പെടുന്നത്.
https://www.facebook.com/Malayalivartha