പിരിയേണ്ടി വന്നാലും നല്ല സുഹൃത്തുക്കളായി തുടരും!!!; കേരളക്കരയാകെ നെഞ്ചിലേറ്റിയ പ്രണയം തകർച്ചയുടെ വക്കിലോ?; പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാചകങ്ങൾക്കുള്ളിൽ പേർളി ഒളിപ്പിക്കുന്നതെന്ത്....

ബന്ധങ്ങളിൽ വിള്ളൽ വീഴുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തിരി പിണക്കങ്ങളൊക്കെ ഉണ്ടായാൽ പോലും തമ്മിലുള്ള സ്നേഹം നിലനിർത്താൻ കഴിയുന്നവരേ ജീവിതത്തിൽ വിജയിക്കുകയുള്ളൂ, പ്രേമത്തിലും. പേർളി ശ്രീനിഷ് ബന്ധത്തിലും സംഭവിക്കുന്നത് അതാണ്. ചില്ലറ പിണക്കങ്ങളൊക്കെ ഉണ്ടാകുമ്പോഴും അവർ തമ്മിലുള്ള സ്നേഹം അഗാധമാണ്. പേർളി ശ്രീനിഷ് ബന്ധം ഇന്ന് കേരളക്കരയാകെ നെഞ്ചിലേറ്റിയ ഒരു പ്രണയമാണ്. ബിഗ്‌ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പിൽ മത്സരാർത്ഥികളായെത്തിയ ഇരുവരും തമ്മിലുള്ള പ്രേമം മലയാളികൾ ആ നൂറു ദിവസവും ആഘോഷമാക്കിയതുമാണ്.
ഈ പ്രണയം വിവാഹത്തിലെത്താൻ ആഗ്രഹിക്കുന്നവരാണ് മിക്കവാറും മലയാളികളും. അവരുടെ ആ ആഗ്രഹം സഫലമാക്കാൻ ആരാധകർ എന്ത് കാര്യത്തിനും തയ്യാറുമാണ്. എന്തായാലും കുടുംബം സമ്മതിച്ച സ്ഥിതിക്ക് വിവാഹം ഉടൻ തന്നെ നടക്കും. ഇതിനിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പേർളി പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
എന്ത് തന്നെ സംഭവിച്ചാലും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും എന്നായിരുന്നു പേർളി പറഞ്ഞത്. എന്നാൽ ഈ വാക്കുകൾ പേർളിയോട് വിരോധമുള്ളവർ വളച്ചൊടിച്ചിരിക്കുകയാണ്. പേർളി ശ്രീനിഷിനെ തേക്കുന്നു എന്നുള്ള തരത്തിലാണ് അവർ വാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ സത്യമതല്ല എന്നാണ് പേർളിയോട് ബന്ധപ്പെട്ടവർ പറയുന്നത്. ഞങ്ങളുടെ സ്‌നേഹം എന്നും നിലനിൽക്കും എന്നാണ് പേർളി ഉദ്ദേശിച്ചതെന്നും എന്നാൽ ചിലർ ഈ വാക്കുകളെ വളച്ചൊടിച്ചുവെന്നും പേർളി ആരാധകർ പറയുന്നു.
https://www.facebook.com/Malayalivartha