ബാലുവിന്റെ ലക്ഷ്മിക്കായി പ്രാര്‍ത്ഥിച്ചവരോട് നന്ദി... വളരെ വേദന നിറഞ്ഞ അവസ്ഥയിലൂടെയാണ് അവരിപ്പോള്‍ കടന്നുപോകുന്നത്; ഫേസ്ബുക്കിലൂടെ വീണ്ടും ലക്ഷ്മിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കി സ്റ്റീഫന്‍ ദേവസി

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ലക്ഷ്മിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബാലുവിന്റെ ലക്ഷ്മിക്കായി പ്രാര്‍ത്ഥിച്ചവരോട് നന്ദി അറിയിച്ചാണ് സ്റ്റീഫന്‍ ദേവസി രംഗത്തുവന്നത്.
വളരെ വേദന നിറഞ്ഞ അവസ്ഥയിലൂടെയാണ് അവരിപ്പോള്‍ കടന്നുപോകുന്നതെന്നും ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ദൈവം നല്‍കണമെന്നുമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാവരും പ്രാര്‍ത്ഥിച്ചത്. ബാലുവിനെ ഏറെ പ്രിയപ്പെട്ട സൂര്യ തീം സോങ്ങിന്റെ പിയാനോ വേര്‍ഷനും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
താനും ബാലയും നിരവധി വേദികളില്‍ ഇത് ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ബാലയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞതിന് ശേഷമാണ് സ്റ്റീഫന്‍ പിയാനോ വേര്‍ഷനുമായെത്തിയത്.
https://www.facebook.com/Malayalivartha