ഒന്നു മാറി നിക്കോ ഞാൻ ഷിയാസിന്റെ ഭാര്യ ആണ്... സോഷ്യല്‍ മീഡിയയിൽ വൈറലായി ഒരു പെണ്‍കുട്ടിയുടെ ഡബസ്മാഷ്

മലയാളത്തിലെ ആദ്യ ബിബോസ് പരിപാടിയിലെ എടുത്ത് പറയാൻ പറ്റുന്ന ഒരു കൂട്ടുകെട്ടാണ് ഷിയാസും പേളിയും ശ്രീനിയും. ഷോയിൽ മാത്രമല്ല പുറത്തിറങ്ങിയ ശേഷവും ഇവർ തമ്മിൽ കൂടിയിരുന്നു. പരിപാടി തുടങ്ങി നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഷിയാസ് എത്തിയത്. മോഡലിങ്ങിലും പരസ്യരംഗത്തും സജീവമായ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പുറമേ കാണുമ്ബോള്‍ ധൈര്യവാനാണെന്ന് തോന്നിയിരുന്നുവെങ്കിലും താന്‍ ലോലനാണെന്ന് താരം തെളിയിച്ചിരുന്നു.
പേളി-ശ്രീനിയുടെ പ്രണയം തുടക്കം മുതലേത്തന്നെ അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കിയായാളാണ് ഷിയാസ്. പേളിയുടെ സഹോദരനായ താന്‍ ശ്രീനിയുടെ കുഞ്ഞളിയനാണെന്നും താരം പറഞ്ഞിരുന്നു. അവസാന നിമിഷമായിരുന്നു ശ്രീനിയും ഷിയാസും പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. പേളിയെക്കാണാനായി കൊച്ചിയിലേക്കെത്തിയ ശ്രീനി ഷിയാസിനെയും കണ്ടിരുന്നു. എസ്പിഎസ് സഖ്യം വീണ്ടും ഒരുമിച്ചതിന്റെ സന്തോഷം ആരാധകര്‍ പങ്കുവെച്ചിരുന്നു.
അതേസമയം ഷിയാസിന്റെ ഭാര്യയാണ് താനെന്ന് ഒരു പെണ്‍കുട്ടി പറയുന്ന ഡബസ്മാഷ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha