നൂറ് കണക്കിന് ആളുകള്‍ നിറഞ്ഞിരുന്ന സദസിന് മുന്നില്‍ വെച്ച് സ്റ്റേജിലേക്ക് കയറി വന്ന് എന്റെ ചുണ്ടില്‍ ശക്തമായി ചുംബിച്ചു; എന്റെ സമ്മതമില്ലാതെ അവരുടെ നാക്ക് എന്റെ മുഖത്ത് വെച്ചു: ലൈംഗികാരോപണവുമായി മീ ടൂ ക്യാമ്പയ്‌നിൽ വേറിട്ടൊരു വെളിപ്പെടുത്തൽ...

മി ടൂ ക്യാമ്പയ്‌നിൽ സ്‌ത്രീയ്‌ക്കെതിരെ ലൈംഗികാരോപണവുമായി മറ്റൊരു സ്ത്രീയുടെ വെളിപ്പെടുത്തൽ. സ്റ്റാന്‍ഡപ്പ് കൊമേഡിയനും നടിയും യുട്യൂബറുമായ കനീസ് സുര്‍ക്കയാണ് സഹപ്രവര്‍ത്തകയായ അദിതി മിത്തലിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
തന്റെ ഈ കുറിപ്പ് ഒരിക്കലും ഒരു പുരുഷന് എന്തെങ്കിലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അവസരമല്ലെന്നും ഇത് പകരംവീട്ടലല്ലെന്നും വാദപ്രതിവാദം അവസാനിപ്പിക്കാനുള്ള മാര്‍ഗമാണെന്നും കനീസ് വ്യക്തമാക്കുന്നു.ഇപ്പോള്‍ നടക്കുന്ന മീ ടൂ ക്യാമ്ബയിനില്‍ സജീവമായി പങ്കെടുക്കുന്ന, പീഡകര്‍ക്കെതിരെ ശക്തമായി വാദിക്കുകയും ചെയ്യുന്ന അദിതിയോട് കനീസിന് നേരെ നടന്ന സംഭവത്തില്‍ പരസ്യമായി മാപ്പു പറയാന്‍ ഒരു സുഹൃത്ത് വഴി ആവശ്യപ്പെട്ടെങ്കിലും അദിതി ആരോപണം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് അദിതിക്കെതിരേ പരസ്യമായ ആരോപണവുമായി കനീസ് രംഗത്ത് വന്നത്.
രണ്ട് വര്‍ഷം മുന്‍പ് ഒരു പൊതുപരിപാടിയില്‍ വച്ച് അദിതി തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുവന്നാണ് കനീസിന്റെ ആരോപണം. 'നൂറിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ വച്ച് സ്റ്റേജില്‍ കയറി വന്നു എന്റെ സമ്മതമില്ലാതെ ബലമായി അദിതി എന്റെ ചുണ്ടില്‍ ചുംബിച്ചു'. കനീസിന്റെ ട്വിറ്ററില്‍ പറയുന്നു. സംഭവത്തിന് ശേഷം മിത്തല്‍ തന്നോട് മാപ്പപേക്ഷിച്ചെങ്കിലും പിന്നീട് ശത്രുത വച്ച് പെരുമാറുകയാണുണ്ടായതെന്നും കനീസിന്റെ ട്വീറ്റില്‍ പറയുന്നു. 'എല്ലാവര്‍ക്കും അവരുടേതായ താത്പര്യങ്ങളും അതിര്‍വരമ്ബുകളുമുണ്ട്. പക്ഷെ അവര്‍ എന്റെ അവകാശത്തില്‍ അതിക്രമിച്ചു കയറി' കനീസ് പറയുന്നു.
https://www.facebook.com/Malayalivartha