മീ ടുവിന്റെ ഭാഗമായി നടിയെക്കെതിരെ അവതാരകയും...

മീ ടു ക്യാംപയിനിലൂടെ താരങ്ങളില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പല നടിമാരും രംഗത്തെത്തികഴിഞ്ഞു. ഇപ്പോള്‍ പൊതുവേദിയില്‍ വച്ച നടി അപമര്യാദയോടെ പെരുമാറിയെന്ന് തുറന്നു പറയുകയാണ് അവതാരക. സ്റ്റാന്‍ഡപ്പ് കൊമേഡിയനും നടിയും യുട്യൂബറുമായ കനീസ് സുര്‍ക്കയാണ് സഹപ്രവര്‍ത്തകയായ അദിതി മിത്തലിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
രണ്ടു വര്‍ഷം മുന്‍പുള്ള സംഭവമാണ് താരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 'നൂറിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ വച്ച് സ്‌റ്റേജില്‍ കയറി വന്നു എന്റെ സമ്മതമില്ലാതെ ബലമായി അദിതി എന്റെ ചുണ്ടില്‍ ചുംബിച്ചു'. കനീസ് ട്വിറ്ററില്‍ പറയുന്നു. സംഭവത്തിന് ശേഷം മിത്തല്‍ തന്നോട് മാപ്പപേക്ഷിച്ചെങ്കിലും പിന്നീട് ശത്രുത വച്ച് പെരുമാറുകയാണുണ്ടായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha