അർദ്ധരാത്രി പതിനേഴുകാരി വാതിലിൽ മുട്ടിയത് എന്തിനായിരുന്നു? പുതിയ വെളിപ്പെടുത്തലുമായി നടി രേവതി

സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം കൂടിയായ രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ജമാല എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെ വിശദീകരണവുമായി രേവതി വീണ്ടും
വര്‍ഷങ്ങള്‍ക്കുമുന്‍പ് 17കാരിയായ പെണ്‍കുട്ടി അര്‍ധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നുപറഞ്ഞത് ലൈംഗികപീഡനം ഉദ്ദേശിച്ചായിരുന്നില്ലെന്ന് രേവതി വ്യക്തമാക്കി. അര്‍ധരാത്രി തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെത്തുടര്‍ന്ന് ഭയപ്പെട്ടാണ് പെണ്‍കുട്ടി തന്നെ വിളിച്ചത്. പെണ്‍കുട്ടിയും മുത്തശ്ശിയും താനും അന്നുമുഴുവന്‍ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും രേവതി വെളിപ്പെടുത്തി.
25 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് താന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചതെന്ന് രേവതി പുറത്തു വിട്ട പ്രസ്റിലീസില്‍ വ്യക്താമാക്കി. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ 25 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ ഒന്നര വര്‍ഷം മുമ്പത്തെ കാര്യമായി തെറ്റിധരിക്കപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി ഈ സംഭവം എന്നെ വേട്ടയാടുകയാണെന്നും രേവതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണന്നാണ് അഭിഭാഷകൻ പോലീസിൽ പരാതി നൽകിയത്. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha