ചൂടുവെള്ളത്തിലെ പൂച്ച വിവാദത്തിന് ശേഷം,വേട്ടക്കാരനെതിരെ ആഞ്ഞടിച്ച് ബാബുരാജ്: ബാബുരാജിന്റെ വാക്കുകൾക്ക് വ്യാഖ്യാനം നൽകുമ്പോൾ ദിലീപ് ഫാൻസ് കട്ടക്കലിപ്പിൽ

ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചതിൽ രൂക്ഷമായി വിമർശിച്ച് ഇന്നലെ നടന്ന വനിതാ സംഘടനയായ ഡബ്ല്യൂ സിസി അംഗങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിൽ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. ആഗസ്റ്റ് ഏഴിന് അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നാണ് അക്രമിക്കപ്പെട്ട നടിയെ ബാബുരാജ് വിശേഷിപ്പിച്ചതെന്നാണ് പാര്‍വ്വതിയുടെ തുറന്നുപറച്ചിൽ. ജീവിതത്തിലെ ഏറ്റവും വലിയ ഒരു ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെ ആണ് നടന്‍ ഇങ്ങനെ വിശേഷിപ്പിച്ചത്. ബാബുരാജ് പറയുന്നത് കേട്ട് ഷോക്കടിച്ച പോലെയായെന്നും പാര്‍വ്വതി വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
പാർവതിയുടെ തുറന്നുപറച്ചിലിന് പിന്നാലെ ബാബുരാജിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു ഇന്നലെ ഡബ്ല്യൂ സിസിയുടെ പ്രസ്താവനയെ എതിര്‍ത്ത് നടന്‍ ബാബുരാജ് രംഗത്തെത്തി. വനിതാ സംഘടനയക്ക് പ്രത്യേക അജണ്ടയാണ് ഉള്ളത്. നടിയും താനും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെന്നും, ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നത് ഒരു പഴഞ്ചൊല്ലാണ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഇപ്പോള്‍ ആരെ വിശ്വസിക്കണം എന്നറിയില്ല. ആ അവസ്ഥയെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ബാബുരാജ് പറഞ്ഞു.
ആ നടി മുമ്പ് തൊട്ടേ എന്റെ നല്ലൊരു സുഹൃത്താണ്. ഇവരേക്കാളൊക്കെ മുമ്പ് ഞങ്ങള്‍ തമ്മില്‍ പരിചയവുമുണ്ട്. ഞാനിപ്പോഴും പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാറുള്ളതുമാണ്. ആ പെണ്‍കുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്. അവരെ അത്തരത്തില്‍ വിശേഷിപ്പിച്ചത് എന്ത് അര്‍ഥത്തിലെന്ന് തെളിയിക്കുന്ന മുഴുവന്‍ വീഡിയോയും എന്റെ പക്കലുണ്ട്. എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തു നില്‍ക്കുന്ന രചന നാരായണന്‍കുട്ടി, ആസിഫ് അലി തുടങ്ങിയവരും സംഘടനയിലുള്‍പ്പെടുന്ന പലരുമായി അകറ്റാനോ മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് അവര്‍ സംസാരിക്കുന്നതെന്നും ബാബുരാജ് പറയുന്നു.
പാര്‍വതി അതു മോശമെന്ന് വ്യാഖ്യാനിച്ചത് അതിന്റെ അര്‍ഥമറിയാത്തതു കൊണ്ടാകാമെന്നും ബാബുരാജ് പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള എ എം എം എ എക്‌സിക്യൂട്ടീവ് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും പെണ്‍കുട്ടിക്കു വേണ്ടി ചങ്കു കൊടുക്കാന്‍ തയ്യാറാണ്. അന്നത്തെ ആ ആക്രമണ സംഭവത്തില്‍ ആ കുട്ടിക്ക് പൂര്‍ണ പിന്‍തുണയുമായി തന്നെയാണ് ഞാന്‍ രംഗത്തു വന്നത്. എന്നിട്ടും ഇത്തരം തെറ്റായ വ്യാഖ്യനങ്ങള്‍ നടത്തുന്നതിനു പിന്നില്‍ മറ്റുദ്ദേശങ്ങളാകാമെന്നും ബാബുരാജ് പറഞ്ഞു.
നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. സുഹൃത്തിനൊപ്പമാണ് താനിപ്പോള്‍ നില്‍ക്കുന്നത് വേണമെങ്കില്‍ തന്റെ സുഹൃത്തിനു വേണ്ടി പ്രതിയെ വെട്ടിനുറുക്കാന്‍ പോലും തയ്യാറാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. നടിമാരെ നടിമാര്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും ബാബുരാജ് ചോദിച്ചു.
https://www.facebook.com/Malayalivartha