ഒരിക്കല്‍ താന്‍ അത് വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ അപമാനിച്ചു ; കങ്കണ പീഡിപ്പിച്ചുവെന്ന് മുൻകാമുകൻ

മീ ടു വെളിപ്പെടുത്തലിൽ ബോളിവുഡിൽ വിവാദം പുകയുകയാണ്. ഹോളിവുഡിൽ ആരംഭിച്ച തുറന്നുപറച്ചിലുകൾ ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് ഇന്ത്യയിലാണ്. തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലിൽ നാനാ പട്ടേക്കർ പ്രതിയായപ്പോൾ പിന്തുണയുമായി രംഗത്തെത്തിയ നടിയാണ് കങ്കണ. മുൻപും തനിക്ക്നേരെ നടന്ന ലൈംഗീക അതിക്രമങ്ങൾ കങ്കണ തുറന്നുപറഞ്ഞിരുന്നു. മീ ടു വെളിപ്പെടുത്തലിന്റെ ഭാഗമായി നടൻ ഹൃതിക് റോഷനോടൊപ്പം ആരും അഭിനയിക്കരുതെന്ന് കങ്കണ ആവശ്യപ്പെട്ടിരുന്നു. ഹൃതിക്കിനെതിരായ പരാമർശത്തിന് പിന്നാലെ മീ ടു വെളിപ്പെടുത്തലിൽ ഇരതന്നെ കുടുങ്ങുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോൾ ബോളിവുഡ്.
കങ്കണയ്ക്കെതിരെ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത് മറ്റാരുമല്ല മുൻ കാമുകൻ സുമന്‍ തന്നെയാണ് . കങ്കണ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് സുമന്റെ ആരോപണം.
സംഭവത്തെ കുറിച്ച് സുമന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
കങ്കണ തന്നെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒരിക്കല്‍ താന്‍ അത് വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ അപമാനിച്ചു.
മീ ടൂ മൂവ്‌മെന്റ് തരംഗമായി കൊണ്ടിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് കരിയറില്‍ തോറ്റവന്‍ എന്ന് വിളിച്ച് എല്ലാവരും ചേര്‍ന്ന് എന്നെ അപമാനിച്ചു. കുറച്ചു പേര്‍ എനിക്ക് പിന്തുണ നല്‍കി. അവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. കങ്കണയോട് ഞാൻ എന്നേ ക്ഷമിച്ച് കഴിഞ്ഞു. – സുമൻ പറയുന്നു.
https://www.facebook.com/Malayalivartha