എല്ലാം സമ്മതിച്ചിട്ട് ഇപ്പോള്‍ പറയുന്നതെന്തിന്?

സിനിമാലോകത്ത് മീ ടു ക്യാമ്ബയിന്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ നടിമാരുടെ തുറന്നു പറച്ചിലിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ശില്‍പ ഷിന്‍ഡെ.
ബോളിവുഡില്‍ പീഡനങ്ങള്‍ ഇല്ലെന്നും എല്ലാ കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണ് നടക്കുന്നതെന്നും ഷിന്‍ഡെ ആരോപിച്ചു.'ഇത് അസംബന്ധമാണ്. നിങ്ങള്‍ക്ക് എന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം നേരിട്ടത്. അന്ന് പ്രതികരിക്കേണ്ടിയിരുന്ന നിങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ല, അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്.
നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ആര്‍ക്കാണ് നേരം. ഇത്തരം തുറന്ന് പറച്ചിലുകള്‍ കൊണ്ട് കൂട്ടിന് വിവാദം മാത്രമേ ഉണ്ടാകുകയുള്ളു.
ലൈംഗിക അതിക്രമം നേരിട്ട സമയത്ത് പ്രതികരിക്കുന്നതിന് ചങ്കുറപ്പ് വേണമെന്നും' ശില്‍പ ഷിന്‍ഡെ പറഞ്ഞു.
https://www.facebook.com/Malayalivartha