അമിതാഭ് ബച്ചനെ വെച്ച് സിനിമ എടുക്കണം;ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ്; ഓണ്‍ലൈന്‍ സംവാദത്തില്‍ ടൻ പൃഥ്വിരാജ് ഫാന്‍സുമായി പങ്കുവെച്ചു

അഭിനയത്തിന്റെയും സംവിധാനത്തിന്റെയും തിരക്കുകള്‍ക്കിടയില്‍ ഫാന്‍സുമായി സംവാദിക്കാൻലൈവിൽ സംവദിക്കാൻ സമയം കണ്ടെത്തി പൃഥ്വിരാജ്. ബോളിവുഡ് സിനിമയെടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അമിതാഭ് ബച്ചനെ വച്ചൊരു സിനിമയെടുക്കാനാണ് ആഗ്രഹം എന്ന് പൃഥ്വിരാജ് പറഞ്ഞു.
താനും എല്ലാവരെയും പോലെ അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനാണ്. എന്നെങ്കിലും ഒരു അവസരം
കിട്ടുകയാണെകിൽ ബച്ചനെ കണ്ട് സിനിമയെടുക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കും എന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണെന്നും പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടെവിനോതോമസ്, വിവേക് ഒബ്രോയി, എന്നിവരെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫെര്‍ എന്ന സിനിമയുടെ തിരക്കിനിടയിലാണ് പൃഥ്വി ജ് തന്റെ ആരാധകരോട് ലൈവിലൂടെ സംസാരിച്ചത്.
മുരളി ഗോപിയാണ് ലൂസിഫെറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫറിന്റെ ചിത്രീകരണ, മുംബൈ, തിരുവനന്തപുരം , കുട്ടിക്കാനം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























