തനിക്ക് ആകര്‍ഷണം തോന്നിയ പുരുഷനെ വെളിപ്പെടുത്തി സൊനാക്ഷി സിന്‍ഹ

എങ്ങനെയുള്ള പുരുഷനെയാണ് ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനു സൊനാക്ഷി സിന്‍ഹ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ജീവിതത്തില്‍ തനിക്ക് ആകര്‍ഷണം തോന്നിയ ഒരേയൊരു നടനെക്കുറിച്ചാണ് സൊനാക്ഷി ഉത്തരമായി നല്‍കിയത്.
ജീവിതത്തില്‍ ആകര്‍ഷണം തോന്നിയ പുരുഷന്‍ ഹൃത്വിക് റോഷനാണെന്നും അങ്ങനെ തോന്നാനുള്ള കാരണം കഹോന പ്യാര്‍ ഹെ എന്ന ചിത്രമാണെന്നും സൊനാക്ഷി വെളിപ്പെടുത്തിയത്. ജീവിതത്തിലര്‍ഹിക്കുന്ന ഇടം തരുന്ന, ഒരു കാര്യത്തിലും തളര്‍ത്താത്തയാളായിരിക്കണം ജീവിത പങ്കാളിയായെത്തേണ്ടത് എന്നാണ് സൊനാക്ഷിയുടെ പക്ഷം.വിവാഹതിരാകാന്‍ പോകുന്ന യുവതികളോട് സൊനാക്ഷിക്കു പറയാനുള്ളതും അതു തന്നെയാണ്.
ഒരിക്കലും ഒരു തെറ്റായ കാരണത്തിനുവേണ്ടി വിവാഹിതരാകരുത്. താരപുത്രിയാ സോനം കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2010 ല്‍ ഇറങ്ങിയ സല്‍മാന്‍ ഞാന്‍ ചിത്രം ദബാംഗിലൂടെയാണ് ബിടൗണില്‍ സോനം അരങ്ങേറ്റം കുറിയ്ക്കുന്നത്.
ആ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡും സോനം സ്വന്തമാക്കി. അഭിനേത്രി എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് സൊനാക്ഷി.
https://www.facebook.com/Malayalivartha