വിവാഹ വാര്‍ഷികസമ്മാനം കണ്ട് നടി ഞെട്ടി

ബോളിവുഡ് സുന്ദരിയ്ക്ക് വിവാഹ സമ്മാനമായി ഭര്‍ത്താവ് നല്‍കിയത് രണ്ടു കോടിയുടെ വാഹനം. ഒമ്പതാം വിവാഹ വാര്‍ഷികത്തിനാണ് നടി ശില്‍പ്പ ഷെട്ടിക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ചത്.
നിറയെ ബലൂണുകള്‍ നിറച്ച വലിയ ബോക്‌സിനുള്ളില്‍ എസ് യു വി പാര്‍ക്ക് ചെയ്താണ് ശില്‍പ്പയ്ക്ക് രാജ് കുന്ദ്ര വാഹനം സമ്മാനിച്ചത്. സമ്മാനത്തിന്റെ വിവരം ശില്‍പ്പ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. റേഞ്ച് റോവര്‍ വോഗാണ് സമ്മാനം. ഏകദേശം 2 കോടിയില്‍ അധികം വില വരും വാഹനത്തിന്.
https://www.facebook.com/Malayalivartha