സോഷ്യല്‍ മീഡിയയില്‍ വൈറലായി കനിഹയുടെ ഗാനം

തമിഴില്‍ നിന്ന് മലയാളത്തിലേയ്ക്ക് ചേക്കേറിയ താരമാണ് കനിഹ. 2006 ല്‍ എന്നിട്ടും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ കനിഹയ്ക്ക് അവസരം ലഭിച്ചു. ഇത് എല്ലാ നടിമാര്‍ക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല.
അഭിനയത്രി മാത്രമല്ല നല്ലൊരു ഗായികയാണെന്നും കനിഹ തെളിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ലൈവില്‍ വരുമ്പോഴെല്ലാം ആരാധകര്‍ പാട്ട് പാടാന്‍ അവശ്യപ്പെടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കനിഹയുടെ ഗാനമാണ്. നേട്ര് ഇല്ലാത മാട്രം എന്നത് എന്ന ഗാനമാണ് കനിഹ ആലപിച്ചത്. പ്രേക്ഷകര്‍ക്ക് മുന്നില്‍ മുന്‍കൂര്‍ ജാമ്യം എടുത്തതിനു ശേഷമാണ് പാട്ട് പാടാന്‍ നടി അരംഭിച്ചത്. രണ്ടു വരികള്‍ മാത്രമാണ് കനിഹ ആലപിച്ചത്.
ഫേസ്ബുക്ക് ലൈവില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ തന്നോട് പാട്ട് പാടന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഞാന്‍ വലിയ ഗായിക ഒന്നുമല്ല. എങ്കിലും ആളുകളുടെ ആവശ്യം മാനിച്ച് പാട്ട് പാടാന്‍ ശ്രമിക്കാറുണ്ട്.
ട്രോളാന്‍ കാത്തിരിക്കുന്നവരോടായി ആദ്യമേ ഒരു കാര്യം പറയട്ടെ. പാട്ടുപാടുന്നതിനു മുന്‍പു ട്രോളരുത്. ഇതൊന്നു കേട്ടതിനു ശേഷം ട്രോളിക്കോളൂ കനിഹ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha