ഷിയാസിൽ നിന്നും എനിക്ക് വധഭീക്ഷണിയുണ്ട്... ബിഗ്‌ബോസ് വീട്ടിലെ കളി പുറത്തെത്തിയപ്പോൾ കാര്യമാകുന്നു; ബിഗ് ബോസ് താരം ഷിയാസിനെതിരായ പരാതിയുമായി രംഗത്ത്; ബിഗ് ബോസ് ക്വട്ടേഷന്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ബിഗ്‌ബോസ് കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല

പെരുമ്പാവൂരുകാരനായ ഷിയാസ് ബിഗ്‌ബോസ് പരിപാടിയുടെ പകുതിയിലാണ് എത്തിയത്. മോഡലിങ് രംഗത്തുനിന്നുമെത്തിയ ഈ താരം വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരുമായി അടുപ്പം സ്ഥാപിച്ചിരുന്നു. ബിഗ് ബോസിലെ ആണ്‍കുട്ടി എന്ന വിശേഷണമായിരുന്നു രഞ്ജിനി താരത്തിന് നല്‍കിയത്. ബിഗ് ബോസില്‍ വിജയിയായില്ലെങ്കിലും ഷിയാസ് മികച്ച പ്രകടനമാണ് നടത്തിയത്. ഷിയാസിനെതിരെ പൊലീസില്‍ പരാതി ലഭിച്ചതോടെ ബിഗ് ബോസ് ഷോ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.
അതേസമയം ബിഗ്‌ബോസ് ഷോ അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ ഷിയാസിനെതിരെ മറ്റൊരു സഹതാരമായ ഡേവിഡ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ ഷിയാസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടെന്നാന്ന് ഡിജിപിക്ക് നല്‍കിയ പരാതിയിലുള്ളത്.
ഡിജിപി അന്വേഷണത്തിനായി തൃക്കാക്കര എ സി പി ക്ക് കൈമാറി. അതേ സമയം തനിക്കെതിരായ പരാതിയില്‍ മാനനഷ്ട്ടക്കേസ് നല്‍കുമെന്ന് ഷിയാസ് അറിയിച്ചു. എന്തായാലും പുതിയതായി ഉയര്‍ന്ന് വരുന്ന ഈ പരാതി പൊലീസ് അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അന്വേഷണത്തിന് തുടക്കമിട്ട് തൃക്കാക്കര എ സി പി ഷിയാസിനെയും പരാതിക്കാരനെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് പരാതിക്ക് പിന്നിലെന്നും ഷിയാസ് പറയുന്നു' ഇതില്‍ നിന്ന് തന്നെ ഷിയാസ് ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.
ബിഗ് ബോസ് ഹൗസിലെ തര്‍ക്കങ്ങള്‍ പരാതിക്ക് പിന്നിലുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി തന്നെ അന്വേഷിക്കും. ബിഗ് ബോസിലെ തന്റെ മുന്നേറ്റത്തില്‍ അസൂയ പൂണ്ട സഹതാരങ്ങള്‍ പരാതിക്കാരനായ ഡേവിസിനെ ആയുധമാക്കുകയാണെന്നാണ് ഷിയാസ് പറയുന്നത് .
https://www.facebook.com/Malayalivartha