കാവ്യയും ഭാവനയും ഞാനും ലിബറലായിരുന്നില്ല; പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണല്ലോ'... സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍ ഇന്നുണ്ടാകാത്തതിന് കാരണം കഴിവില്ലാത്തതല്ല; സിനിമാ ജീവിതത്തെയും സഹതാരങ്ങളെയും കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി നവ്യ നായര്‍

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍ ഇന്നുണ്ടാകാത്തതിന് കാരണം കഴിവില്ലാത്തതല്ല; സിനിമാ ജീവിതത്തെയും സഹതാരങ്ങളെയും കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി നവ്യ നായര്‍. 'അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍(കാവ്യയും, ഭാവനയും നവ്യയും) ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണല്ലോ'സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍ ഇന്നുണ്ടാകാത്തതിന് കാരണം കഴിവില്ലാത്തതല്ല മറിച്ച് അന്യഭാഷകളില്‍ തിരക്കേറുന്നത് കൊണ്ടാണെന്നും നവ്യ പറയുന്നു.
'ഒരിക്കല്‍ മലയാളത്തില്‍ തരംഗമായിരുന്ന സായ് പല്ലവിയെ തെലുങ്കിലും തമിഴിലും തിരക്കായതോടെയാണ് മലയാളത്തില്‍ കാണാതായത്. കഴിവില്ലാത്തത് കൊണ്ടല്ല. മുന്‍പ് ഷീലാമ്മയും ശാരദാമ്മയും ഞങ്ങളേക്കാള്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാലത്തിന്റെയും അഭിനയ മേഖലയുടെ വ്യാപ്തിയുടെയും ഭാഗമാണത്. അല്ലാതെ കഴിവ് കുറഞ്ഞത് കൊണ്ടോ കൂടിയത് കൊണ്ടോ അല്ല.' നവ്യ പറയുന്നു.
മലയാള സിനിമയുടെ മുഖമായിരുന്ന താരങ്ങളായിരുന്നു നവ്യ നായരും കാവ്യ മാധവനും ഭാവനയും. പ്രേക്ഷകരുടെ പ്രിയതാരങ്ങളായിരുന്ന ഇവര്‍ കുടുംബജീവിതത്തിലേക്ക് കടന്നതോടെ സിടനിമയില്‍ നിന്നും ചെറിയ ഇടവേളയിലുമാണ്.
https://www.facebook.com/Malayalivartha