ആരാധകന്റെ സ്‌നേഹത്തില്‍ അത്ഭുതപ്പെട്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍

മലയാളിത്തില്‍ നിന്നും ചേക്കേറി തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നയന്‍താര. ഇടയ്ക്ക് ലേഡിസൂപ്പര്‍സാറ്റാറായ നയന്‍സിന് സിനിമയില്‍ ചെറിയൊരു ഇടിവ് വന്നെങ്കിലും സിനിമാ ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് തകര്‍പ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് നയന്‍താര.
നടിയോടുള്ള ആരാധകരുടെ സ്‌നേഹം വെളിവാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചാനല്‍ പരിപാടിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നയന്‍താരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയില്‍ കാണികളായി എത്തിയിരുന്നത്. നയന്‍താരയെ നേരിട്ടു കണ്ട ഒരു ആരാധകന്‍ പൊട്ടിക്കരയുകയായിരുന്നു. നടിയോടുള്ള ഇഷ്ടം മൂത്ത് തന്റെ കയ്യില്‍ 'നയന്‍താര' എന്നു പച്ചകുത്തിയിട്ടുമുണ്ടായിരുന്നു ആ യുവാവ്.
ആരാധകന്റെ സ്‌നേഹം കണ്ട് നയന്‍താരയും അത്ഭുതപ്പെട്ടു. ആരാധകനെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു നയന്‍സ്. നയന്‍സിനെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കൊലമാവ് കോകില.
അജിത്ത് നായകനായി വിശ്വാസമാണ് നയന്‍സിന്റെ റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ചിത്രം. വിജയ്അറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും നയന്‍താര തന്നെയാണ് നായിക. വില്ലിന് ശേഷം വിജയ്യും നയന്‍സും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
https://www.facebook.com/Malayalivartha