അസമയം.... വിജനമായ റോഡ്... ബസ്സിലുള്ള യാത്രക്കാർ പോലും നല്ല ഉറക്കം; ആറ്റിങ്ങൽ മുതൽ മുന്നിൽ പോയി കൊണ്ടിരിക്കുന്ന... ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോൾ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തിൽ ഇടിച്ചു; ബാല ഭാസ്‌ക്കറിന്റെ അപകടം നടന്നതിന് ശേഷം ആദ്യം രക്ഷിക്കാനെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ബാല ഭാസ്‌ക്കറിന്റെ അപകടം നടന്നതിന് ശേഷം ആദ്യം രക്ഷിക്കാനെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഐ ലൗവ് മൈ കെഎസ്ആര്‍ടിസി എന്ന പേജിലൂടെ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെ...
ബാലഭാസ്കറെ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവർ...
C Aji പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ....... അസമയം.... വിജനമായ റോഡ്.... ബസ്സിലുള്ള യാത്രക്കാർ പോലും നല്ല ഉറക്കം... വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും ... ആറ്റിങ്ങൽ മുതൽ മുന്നിൽ പോയി കൊണ്ടിരിക്കുന്ന.... ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോൾ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തിൽ ഇടിക്കുകയായിരുന്നു... അത് അവഗണിച്ച് പോകാൻ അജിക്ക് സാധിക്കുമായിരുന്നില്ല.... ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി... ഓടി കാറിനടത്തു എത്തി......
പുറകെ വന്ന മാരുതി 800 തടഞ്ഞ് നിർത്തി ...... അതിൽ നിന്ന് വീൽ stand വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്.... ബാല ഭാസ്ക്കറേയും കുടുമ്പത്തേയും പുറത്ത് എടുത്തത്.... ആദ്യം മോളെയാണ് എടുത്തത്..... ഇതിനിടയിൽ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും...... ആരും അറച്ച് നിൽക്കുന്ന സമയത്തും .... ഡ്യൂട്ടിയിൽ ആണന്ന് പോലും മറന്നഅജിയുടെ ഇടപെടൽ ആണ് രണ്ട് ജീവനുകൾ എങ്കിലും രക്ഷിക്കാനായത്............ കാറിൽ നിന്ന് ഇറക്കി പോലീസിൽ അറിയിച്ച് എല്ലാവരേയും ആമ്പുലനസിൽ കയറ്റി വിട്ട്.... ചോര പുരണ്ട യൂണിഫോം മായി... അജി വീണ്ടും Duty തുടങ്ങി 22 യാത്രക്കാരുമായി....
സെപ്റ്റംബർ 25ന് പുലർച്ചെയാണ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്കറിന്‍റെ വാഹനം അപകടത്തിൽപ്പെട്ടത്. രണ്ടു വയസുകാരിയായ മകൾ തേജസ്വി ബാല സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് മരണത്തിനു കീഴടങ്ങിയത്. ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സക്കു ശേഷമാണ് അവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. നാടിനെ കണ്ണീരിലാഴ്ത്തിയായിരുന്നു ബാലഭാസ്കറും മകൾ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.
അതേസമയം ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha