പത്മശ്രീ പുരസ്‌കാരം ലഭിച്ച് നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം പത്മഭൂഷന്‍ കൂടി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ നടന്‍ മോഹന്‍ലാല്‍

പത്മശ്രീ പുരസ്‌കാരം ലഭിച്ച് നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം പത്മഭൂഷന്‍ കൂടി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ നടന്‍ മോഹന്‍ലാല്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബക്കടലിന്റെ സിംഹം' എന്ന സിനിമ ഷൂട്ടിങ്ങിനിടെയാണ് പത്മഭൂഷന്‍ ലഭിച്ച വിവരം മോഹന്‍ലാല്‍ അറിയുന്നത്. 40 വര്‍ഷമായി സിനിമയില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഈ പുരസ്‌കാരം ലഭിച്ചതിന് തന്റെ ആരാധകരോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നതായും താരം പ്രതികരിച്ചു.
പ്രിയദര്‍ശന്റെ മരയ്ക്കാറിന്റെ ഷൂട്ടിങ്ങിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്റെ തന്നെ കാക്കക്കുയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദാരാബാദില്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് എനിക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും മുന്നോട്ടുള്ള യാത്രയില്‍ ഈ പുരസ്‌കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നതായും മോഹന്‍ലാല്‍ വ്യക്തമാക്കി.
മോഹന്‍ലാല്‍ എന്ന നടന്റെ പീക്ക് ടൈം ആണ് ഇത്. ഒടിയന്‍ എന്ന സിനിമ വേണ്ടത്ര വിജയിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിച്ചവര്‍ക്കുള്ള മറുപടിയാണ് പത്മ പുരസ്‌കാരം. ഒടിയന്‍ സിനിമക്ക് അടി തെറ്റിയതിന് പിന്നിലും ബിജെപി ആരോപണം നിഴലായുണ്ട് . ആബാലവൃത്തം ജനങ്ങളുടെയും പ്രിയപ്പെട്ട നടനാണ് ലാല്‍. അവിടെ ജാതിയും മതവുമില്ല. ലാലിന്റെ നേട്ടങ്ങളെ സ്വന്തം നേട്ടമായി കാണുന്നവരാണ് മലയാളികള്‍. അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന അപേക്ഷ മാത്രമാണ് അവര്‍ക്കുള്ളത്. ബി ജെ പി എംപിയായ ശേഷം സിനിമ വിട്ട സുരേഷ് ഗോപിയുടെ അവസ്ഥ മോഹന്‍ലാലിന് വരരുതെന്നും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സുരേഷ് ഗോപി സ്വയം സിനിമ വിട്ടതാണ്. സിനിമ അദ്ദേഹത്തെ വിട്ടതല്ല. തന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ് ലാല്‍ പത്മ പുരസ്‌കാരം സമര്‍പ്പിച്ചിരിക്കുന്നത്. പ്രായഭേദമന്യേ തന്നെ ആരാധിക്കുന്ന എല്ലാവരുമായി മോഹന്‍ലാല്‍ പുരസ്‌കാരലബ്ദിയിലെ സന്തോഷം മോഹന്‍ലാല്‍ പങ്കിടുന്നു. വിനയാന്വിതനായി അടുത്ത കാല്‍വയ്പ്പിന് ഒരുങ്ങുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാര്‍ വരാനിരിക്കുന്നതേയുള്ളു . അതു കൂടി വരുമ്പോള്‍ മോഹന്‍ലാല്‍ എത്തുക കൊടുമുടിയോളമായിരിക്കും.
നടന്‍ മോഹന്‍ലാലും ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്‌കാരം. ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദ, പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ്, കൊല്‍ക്കത്തയിലെ കാന്‍സര്‍രോഗ വിദഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന്‍ ശങ്കര്‍മഹാദേവന്‍ തുടങ്ങി 94 പേര്‍ക്ക് പദ്മശ്രീ ലഭിച്ചു.
https://www.facebook.com/Malayalivartha
























