എല്ലാം ഒരു ചെറുപുഞ്ചിരിയില്‍... പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടിയും മഞ്ജു വാര്യര്യറും

പത്മഭൂഷണ്‍ നേടിയ മോഹന്‍ലാലിന് ആശംസ പ്രവാഹം. നിലയ്ക്കാതെയുള്ള ലാലേട്ടന്റെ ഫോണിന് മറുപടി പറഞ്ഞ് മടുത്തു. ഇതിനിട് ആശംസയുമായി മമ്മൂട്ടിയും മഞ്ജുവാര്യരുമെത്തി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി സഹ പ്രവര്‍ത്തകന് ലഭിച്ച രാജ്യത്തിന്റെ ആദരത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ ആശംസയര്‍പ്പിച്ചത്. 'പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങള്‍'. ലാലിന്റെ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ വാക്കുകള്‍. പ്രേം നസീറിന് ശേഷം ആദ്യമായി പത്മഭൂഷണ്‍ ലഭിച്ച മലയാളി താരമാണ് മോഹന്‍ലാല്‍. മലയാളത്തിലെ രണ്ടു താര രാജാക്കന്മാരും എപ്പോള്‍ ഒന്നിച്ചു വന്നാലും ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാണ്. 55 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചവരാണ് മോഹന്‍ലാലും മമ്മൂട്ടിയും.
പടയോട്ടത്തിലൂടെയാണ് മമ്മൂട്ടിമോഹന്‍ലാല്‍ കൂട്ടുകെട്ടിന് തുടക്കം. ശേഷം 8090 കളിലെ പല ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചുള്ള ഫ്രയിമുകള്‍ വെള്ളിത്തിരയില്‍ നിറഞ്ഞു. പാവം പൂര്‍ണ്ണിമ, എന്തിനോ പൂക്കുന്ന പൂക്കള്‍, അങ്ങാടിക്കപ്പുറത്ത്, അവിടത്തെപ്പോലെ ഇവിടെയും, നമ്ബര്‍ 20 മദ്രാസ് മെയില്‍, വാര്‍ത്ത, ഹരികൃഷ്ണന്‍സ് എന്നിങ്ങനെ ഒരുപറ്റം നല്ല ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചെത്തി. ഹരികൃഷ്ണന്‍സിനു ശേഷം ഒരു നീണ്ട ഇടവേള ഉണ്ടായി. പിന്നീട് 2020 എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലും ശേഷം സ്‌ക്രീനില്‍ ഒന്നിച്ചെത്തിയില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഇവരുടെ കൂട്ടുകെട്ട് നിലനിന്നു. മോഹന്‍ലാലിന്റെ ഒടിയനില്‍ വിവരണം നല്‍കുന്നത് മമ്മൂട്ടിയാണ്.
ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു വാര്യരും തന്റെ സന്തോഷം പങ്കുവെച്ചിക്കുന്നത്. പത്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹഌദവും അഭിമാനവുമാണെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കുന്നുണ്ടെന്നും മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
കൂടാതെ പത്മൂഷണ്‍ ലഭിച്ച നമ്ബി നാരായണനെയും പത്മശ്രീ സ്വന്തമാക്കിയ സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവരെയും മഞ്ജു അഭിനന്ദിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പത്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ നമ്ബി നാരായണനും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയെ ഒരിക്കല്‍ക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസില്‍ വിടര്‍ന്നു നില്കുന്നു വിസ്മയം!!!
ശ്രീ. നമ്ബി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേര്‍ക്കും വലിയൊരു സല്യൂട്ട്.
സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവര്‍ക്ക് ലഭിച്ച പത്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവര്‍ക്കും പ്രണാമം. അതിനൊപ്പം ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചവര്‍ക്കും പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ വിവിധ മേഖലകളില്‍ നിന്നുള്ള മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.
പത്മഭൂഷണ്‍ പുരസ്‌കാരലബ്ധിയില്‍ ആഹ്‌ളാദം അറിയിച്ച് മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗിനായി ഹൈദരാബാദിലുള്ള താരം മാധ്യമങ്ങളുമായി സംസാരിക്കവേയാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചത്.
ഈ പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷവും ഒരുപാട് അഭിമാനവും തോന്നുന്നു. 40 വര്‍ഷമായി സിനിമയില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഇതുവരെ ഒപ്പം നിന്ന എല്ലാവര്‍ക്കും എല്ലാ പ്രേക്ഷകര്‍ക്കും ഈ ഘട്ടത്തില്‍ നന്ദി പറയുകയാണ്.
പ്രിയദര്‍ശന്‍ ചിത്രം മരക്കാറിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് ഞാനിപ്പോള്‍ ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്റെ തന്നെ കാക്കക്കുയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദാരാബാദില്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് എനിക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചത്.
ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും മുന്നോട്ടുള്ള യാത്രയില്‍ ഈ പുരസ്‌കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha
























