ഇത് എന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ കടന്നുകയറി വിമർശിച്ചവർക്കുള്ള മറുപടി- ഒരു ലക്ഷം രൂപ ശതം സമര്‍പ്പയാമിയ്ക്ക് നൽകി സന്തോഷ് പണ്ഡിറ്റ്

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റിലായവരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ 'ശതം സമര്‍പ്പയാമി'യിലേക്ക് സംഭാവന ചെയ്തപ്പോൾ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ശബരിമല കര്‍മ്മസിമിതിയുടെ ശതം സമര്‍പ്പയാമി ചലഞ്ചിനെ അനുകൂലിച്ച് 51,000 രൂപ സന്തോഷ് നല്‍കിയിയിരുന്നു, ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് കടുത്ത വിമര്‍ശമാണ് ഏല്‍ക്കേണ്ടി വന്നതെന്നും, തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്നോണം ഇപ്പോള്‍ വീണ്ടും ഒരു ലക്ഷം രൂപ കൂടി ശതം സമര്‍പ്പയാമിക്ക് നല്‍കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇത് എന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. വിമര്‍ശകര്‍ക്ക് വേണ്ടിയാണ് ഇത് കൂടി കൊടുക്കുന്നത്. അഞ്ച് ലക്ഷം കൊടുക്കണമെന്നുണ്ടായിരുന്നു. കൈയില്‍ പൈസ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് 51,000 കൊടുത്തത്. ഇതാണ് സത്യം. ഇപ്പോള്‍ ഞാന്‍ മൊത്തം 1,51,000കൊടുത്തു. ചിലര്‍ കാരണം 12 മണിക്കൂറൊക്കെ ഹര്‍ത്താലുണ്ടായിട്ടുണ്ട്. അതൊന്നും സന്തോഷേട്ടനറിഞ്ഞില്ലേ എന്നാണ് പലരുടെയും ചോദ്യം. ഈ പറഞ്ഞിരിക്കുന്നത് 48 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തിയവരും ബേക്കറിയൊക്കെ കുത്തി തുറന്നവരുമൊക്കെയാണ്- സന്തോഷ് പണ്ഡിറ്റ് പറയുന്നു.
എന്റെ പണം എനിക്ക് ഇഷ്ടമുള്ളവർക്ക് നൽകിയതിന് കുറേപേർ ദുഃഖിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്കിൽ കുറിച്ചിരുന്നു. പലരും ശക്തമായി വിമർശിച്ച് കമന്റിട്ടു. പലരും ഇതാലോചിച്ച് രാത്രിയിലെ ഉറക്കം കളഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു. 'ഹർത്താലിനിടയിലെ ആക്രമണങ്ങൾ ലോക ചരിത്രത്തിലാദ്യമാണെന്നും, കേസ് ഫണ്ട് എന്നൊരു സംഭവം ആദ്യമാണെന്നും, പണപ്പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം ആർക്ക് കൊടുക്കുന്നതിന് മുൻപും ഫേസ്ബുക്കിൽ മുൻകൂറായ് സത്യവാങ്മൂലം കൊടുത്ത് വിമർശകരുടെ അനുമതി വാങ്ങണം എന്നൊക്ക ചിലർ തന്നോട് അഭിപ്രായപ്പെടുന്നുണ്ട്. ഇവർക്കൊക്കെയുള്ള മറുപടിയുമായി ഒരു വീഡിയോയുമായി ഉടനെത്തുമെന്നും അതിനായുള്ള തെളിവുകൾ ശേഖരിച്ചു വരികയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അതിനു പിന്നാലെയായിരുന്നു ഒരു ലക്ഷം രൂപ സംഭാവന നൽകുന്നുവെന്ന വീഡിയോയുമായി പണ്ഡിറ്റ് എത്തിയത്.
ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെയും പൊലീസിനെയും തടയാന്‍ ശ്രമിച്ച് ജയിലിലായ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് നേതാവ് കെപി ശശികല. ശതം സമര്‍പ്പയാമി എന്ന പേരിലാണ് സംഭാവന ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളില്‍ 10000 ത്തോളം പേരിന്നു വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപെടുകയാണ്,അതില്‍ പലരും ഇന്നും തടവറകളില്‍ ആണ്. ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തില്‍ പങ്കാളികളാകണമെന്നായിരുന്നു അഭ്യർത്ഥന.
'ശതം സമര്‍പ്പയാമി' എന്ന പേരിലാണ് സംഭാവന ആവശ്യപ്പെട്ടത്. എല്ലാ അയ്യപ്പഭക്തന്മാരും 100 രൂപ വീതം സംഭാവന ചെയ്യണമെന്നാണ് ശശികല വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. സംഭാവന നല്‍കേണ്ട ബാങ്കിന്റെ അക്കൗണ്ട് വിവരങ്ങള്‍ അടങ്ങുന്നതായിരുന്നു വീഡിയോ. പതിനായിരത്തില്‍ കൂടുതല്‍ കര്‍മസമിതിക്കാര്‍ ജയിലിലുണ്ടെന്നും അവരേയും അവരുടെ കുടുംബത്തേയും രക്ഷിക്കാന്‍ സംഭാവ നല്‍കി അതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കണമെന്നുമായിരുന്നു ശശികല ആവശ്യപ്പെട്ടത്. 'ശതം സമര്‍പ്പയാമി' എന്ന് അത്ര പെട്ടെന്ന് ആര്‍ക്കും മനസ്സിലാവാത്ത പേരിട്ട് സംഭാവന പിരിക്കുന്നു എന്ന് പറഞ്ഞ് ട്രോളുകള്‍ ട്രോള്‍ പേജുകളില്‍ നിറയുന്നതിനിടെയാണ് ശതം സമര്‍പ്പയാമി ചലഞ്ചിനെ അനുകൂലിച്ച് 51,000 രൂപ സന്തോഷ് പണ്ഡിറ്റ് സംഭാവന നൽകിയത്.
https://www.facebook.com/Malayalivartha
























