പ്രണയദിനത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍

പ്രണയദിനത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തുന്നു. വാലന്റൈസ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് സണ്ണി ഇത്തവണ കൊച്ചിയിലെത്തുന്നത്. ഫെബ്രുവരി 14ന് നടക്കുന്ന വാലന്റ്‌റൈന്‍സ് ദിനപരിപാടിയില്‍ സണ്ണി ലിയോണിനൊപ്പം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
1000 രൂപ മുതല്‍ 5000 രൂപ വരെയാണ് പരിപാടിയുടെ ടിക്കറ്റ് നിരക്കുകള്‍. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു നൃത്ത രംഗത്ത് താരം എത്തുന്നെന്ന വാര്‍ത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

മമ്മൂട്ടി ചിത്രം 'മധുര രാജ'യിലാണ് താരം ചുവടുവെക്കാനൊരുങ്ങുന്നത്.

https://www.facebook.com/Malayalivartha
























