നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരി പട്ടം എത്തിച്ച മാനുഷി ചില്ലാര്‍ ബോളിവുഡിലേക്ക്

മറ്റൊരു സുന്ദരി കൂടി ബോളിവുഡിലേക്ക്. 2017 ല്‍ ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലാര്‍ ബോളിവുഡിലേക്ക്. നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരി പട്ടം എത്തിച്ച മാനുഷി ബോളീവുഡിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് പ്രവേശനം നടത്തുക.നേരത്തെ മറ്റു പല പ്രോജക്ടുകളും മാനുഷി ഏറ്റെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നല്ല തുടക്കത്തിനായുള്ള കാത്തിരിപ്പിലായിരുന്നു താരം.
എന്നാല്‍, ദീപിക പദുക്കോണിനെ ബോളീവുഡിന് സമ്മാനിച്ച ഫറാഖാനൊപ്പമാവും മാനുഷിയുമെത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒദ്യോഗിക അറിയിപ്പോ, നായകനെയോ സിനിമയുടേ പേരോ പുറത്തു വിട്ടിട്ടില്ല.നേരത്തെ കരണ്‍ജോഹറിന്റെ ധര്‍മ്മാ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാവും മാനുഷി വെള്ളിത്തിരയിലെത്തുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ മാനുഷിയുടെ കന്നിചിത്രത്തിനായുള്ള ആകാഷയിലും കാത്തിരിപ്പിലുമാണ് ആരാധകര്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

https://www.facebook.com/Malayalivartha
























