എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ആ നിർമ്മാതാവ് ശ്രമിക്കുന്നു:- ഇപ്പോള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അമ്പിളി ദേവിക്കെതിരെയല്ല, എല്ലാം തനിക്ക് നേരെയാണ്; ലോവലിന്റെ വീഡിയോയുടെ ലക്ഷ്യവും ഞാനാണ്- ചില തെളിവുകൾ താൻ പുറത്തുവിട്ടാൽ നടിയെ ആക്രമിച്ച കേസുപോലെ കോളിളക്കമുണ്ടാക്കുമെന്ന് താക്കീതുമായി ആദിത്യൻ...

'എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണ്. എനിക്ക് ഒരു വര്‍ക്ക് ലഭിച്ചാല്‍ അയാള്‍ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാന്‍ താമസം മാറി പോകാന്‍ വരെ കാരണക്കാരന്‍ അയാളാണ്. 18കൊല്ലമായി ഞാന്‍ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ? ചോദ്യ ശരങ്ങളുമായി നടന്‍ ആദിത്യൻ രംഗത്ത്.
നടി അമ്പിളി ദേവിയും നടന്‍ ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇരുവരുടെയും പുനര്‍ വിവാഹവുമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ ആദിത്യനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണങ്ങള്‍ നടന്നു. ഇതിനെതിരെയാണ് നടന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഞാന്‍ ചില തെളിവ് പുറത്ത് വിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസുപോലെ കോളിളക്കം ഉണ്ടാകുന്ന തെളിവുകള്‍ പുറത്ത് വിടുമെന്ന് ആദിത്യൻ രൂക്ഷമായി പ്രതികരിക്കുന്നു.
ഇപ്പോള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അമ്പിളി ദേവിക്കെതിരെയല്ല. എല്ലാം തനിക്ക് നേരെയാണ്. എന്നോട് ശത്രുതയുള്ളവരാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. തങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണ്. '29വയസ്സിലാണ് വിവാഹം കഴിക്കുന്നത്. 2015 ല്‍ വിവാഹമോചനം നേടി. അതിനിടെ ഞാന്‍ നാല് കല്യാണം കഴിച്ചെന്നാണ് പറയുന്നത്. അതെങ്ങനെയാണ്. ഒരു ബന്ധം ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തിയില്ല. 2016ലായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഞാന്‍ അവരുമായി അടുത്തത്. അവരില്‍ എനിക്ക് ഒരു മകനുണ്ട്. അത് അമ്പിളിയ്ക്ക് അറിയാം.
ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെല്ലാം പിറകില്‍ ആ നിര്‍മ്മാതാവാണ്. അയാള്‍ സീരിയല്‍ രംഗത്തെ പലര്‍ക്ക് എതിരെയും ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചയാളാണ്. വ്യാജകേസുകളും കൊടുത്തിട്ടുണ്ട്. ഇതേ നിര്‍മ്മാതാവ് ഒരു എംഎല്‍എയെ നശിപ്പിക്കാന്‍ എനിക്ക് ഫോണ്‍ നമ്പര്‍ വരെ തന്നെയാതന്നയാളാണ്'ആദിത്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























