ഈച്ചയിലെ നായകൻ നാനിക്കൊപ്പം ഇനി തെലുങ്കിൽ തിളങ്ങാനൊരുങ്ങി പ്രിയ വാര്യർ

ഒറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷരുടെ ഉള്ളിൽ ഇടംപിടിച്ച താരമാണ് പ്രിയ വാര്യർ. തെലുങ്ക് ചിത്രത്തില്‍ പ്രിയ വാര്യര്‍ അഭിനയിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈച്ച ഫെയിം നാനിയുടെ നായികയാവാനാണ് പ്രിയ വാര്യരെ ക്ഷണിച്ചിരിക്കുന്നത്. വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ നാനിയാണ് നായകന്‍. ഈ ചിത്രത്തില്‍ നാനിയുടെ നായികയാവാന്‍ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ചിത്രത്തിന്റെ ഓഡിഷനും ലുക്ക് ടെസ്റ്റിനുമായി ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ' എന്ന ഗാനത്തില്‍ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് രാജ്യത്തൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. താരത്തിന് പ്രശസ്തി നല്‍കിയ അഡാര്‍ ലൗവ് എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തില്ലെങ്കിലും ഒട്ടേറെ കഥാപാത്രങ്ങളാണ് പ്രിയ വാര്യരെ തേടിയെത്തുന്നത്.
https://www.facebook.com/Malayalivartha
























