Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

നക്കികളുടെ ടീമല്ലേ നീയൊക്കെ മലരേ, എന്താടീ …. കെട്ടിയോന്‍ കയറൂരി വിട്ടപ്പോൾ കഴപ്പ് തീര്‍ക്കാന്‍ നോക്കുവാണോ.. പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ വിമര്‍ശിച്ച അധ്യാപകയെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട് ആരാധകർ...

01 FEBRUARY 2019 01:29 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ അരുണ്‍ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് രൂക്ഷ വിമര്‍ശനവുമായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്. എന്നാൽ പോസ്റ്റ് വൈറലായതോടെ അധ്യാപകയ്‌ക്കെതിരെ സൈബര്‍ ആക്രമണം. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളും, അസഭ്യവര്‍ഷവും നടത്തിയാണ് ഫാന്‍സ് അധ്യാപികയായ മിത്ര സിന്ധുവിനെതിരെ ആക്രമണം നടത്തുന്നത്. സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ വിമര്‍ശിച്ച മിത്ര സിന്ധു, മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്‌കൂള്‍ കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാന്‍ വിടണമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. നീ വിട്ടോ കൂതറ ടീച്ചറെ…പ്രണവിന്റെ അഭിനയം ഞങ്ങള്‍ കണ്ട് ഇഷ്ട പെട്ടോളാം… നിന്റെ അഭിപ്രായവും ഒന്നും ഒണ്ടാക്കണ്ട… പ്രണവ് തുടക്കക്കാരനല്ലേ ടീച്ചറേ ടീച്ചറുടെ കല്യാണ സമയത്ത് ഭര്‍ത്താവിനും എല്ലാമൊന്നും അറിയില്ലായിരുന്നല്ലോ പിന്നീടും ശെരിയായിട്ടുണ്ടോ എന്നറിയില്ലാ..

എല്ലാം പതിയെ അങ്ങ് ശെരിയാകൊള്ളും.. ഇല്ലങ്കില്‍ മോള് അങ്ങ് സഹിച്ചോ', 'ആര്‍ത്തവം നക്കികളുടെ ടീമല്ലേ നീയൊക്കെ മലരേ', 'എന്താടീ …. കെട്ടിയോന്‍ കയറൂരി വിട്ടതങ് കഴപ്പ് തീര്‍ക്കാന്‍ നോക്കുവാണോ' തുടങ്ങി നിരവധി കമന്റുകളാണ് അധ്യാപകയ്‌ക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്. സിന്ധുവിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തും ഇവര്‍ പ്രചരിക്കുന്നുണ്ട്. പ്രണവിന്റെ ചിത്രത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസമാണ് സിന്ധു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. 'ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം ,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും ഏകതാനമായി നിലനിര്‍ത്താനേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്‌കളങ്കതയും നിര്‍വികാരതയും ഒരു പക്ഷേ ജീവിതത്തില്‍ നല്ലതാകും എന്നാല്‍ അഭിനയത്തില്‍ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കള്‍ക്കറിയുമല്ലോ' എന്നും സിന്ധു കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം പോസ്റ്റിനടിയില്‍ വന്ന് തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധ്യാപിക പറഞ്ഞു.

അധ്യാപികയുടെ ഫേസ്ബുക് പോസ്റ്റിലൂടെ...

ഇരുപത്തൊന്നാം നൂറ്റാണ്ട്
________________________
പദ്മഭൂഷൺ മോഹൻലാൽ സ്വന്തം കാശു മുടക്കി പ്രണവ് മോഹൻലാലിന്റെയും അരുൺ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്കളങ്കനും നിർമമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണംഇല്ലേൽ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണം.. ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം ,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും
ഏകതാനമായി നിലനിർത്താ നേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്കളങ്കതയും നിർവികാരതയും ഒരു പക്ഷേ ജീവിതത്തിൽ നല്ല താകും എന്നാൽ അഭിനയത്തിൽ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കൾക്കറിയുമല്ലോ..

പിന്നെ ആ മുളക് പാടം മൊതലാളിയോടൊന്നു പറയണം നൂറ്റാണ്ടിലെ കിട്ടിയ സിനിമകളിൽ നിന്നൊക്കെ എടുത്ത സന്ദർഭങ്ങളും ഡയലോഗും കൂട്ടിക്കലർത്തി ആരേലും പടം പിടിക്കാൻ കഥയും കൊണ്ടു വന്നാ കാശിങ്ങനെ വാരിക്കോരി ക്കൊടുത്തേക്കരുതെന്ന്! പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയി ലിട്ടേച്ചാ മതീന്ന്! ഒരു ഉപകാരത്തിൽ പെടുമല്ലോ.

ആ അരുൺ ഗോപിയോട് പറയണം ജയിലില് നൂറു ദിവസം കെടന്ന ഒരു പാവം ചേട്ടന്റെ പടമായോണ്ട് മാത്രാ ഞങ്ങളന്ന് രാമലീല കണ്ട് സഹകരിച്ച് തന്നതെന്ന്! ഇനി ണ്ടാവില്ലാന്നാ സത്യായിട്ടും അന്ന് കരുതീത്. അതും കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ ട്രെയിൻ ഫൈറ്റ് ഒക്കെ കാണിച്ച് ഞങ്ങളെയൊന്നും പറ്റിക്കരുതെന്ന്!.. വാട്സാപ്പും ഫേസ് ബുക്ക് ലൈവും ഒക്കെ ഉപയോഗിച്ച് ധർമ്മജൻ ബോൾഗാട്ടി വരെ 'വീര ശൂര ഓപ്പറേഷൻ ' നടത്തുമ്പോ പാവം പോലീസുകാര് മാത്രം റോഡ് ഷോ നടത്തുന്ന കാഴ്ച അതീവ ദയനീയമായിപ്പോയി... ഇതൊന്നും ആ കൊച്ചന്റെ ചങ്ക് ഫാൻസ് പോലും സഹിക്കൂലാ ട്ടോ.. പാർക്വാറിന് പകരം സർഫിങ് ഒന്നും കൊണ്ടു വന്നാലൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ടാവില്ലെന്ന് ഗോപിക്കൊന്നു പറഞ്ഞു കൊടുക്കണേ!

തീർന്നില്ല, ഗോപീ സുന്ദറിനോടും ഒരു കാര്യം പറയാനുണ്ട്.. ഒരാൾടെ എല്ലാ സിനിമക്കും ഒരേ സംഗീതം എടുത്തിടുന്നത് ശരിയല്ലാന്ന്!. പത്തു വയസ്സുകാരി മോള് സിനിമക്കിടയിൽ പറഞ്ഞു " മമ്മാ ഇത് രാമലീലേലെ മ്യൂസിക് ആണല്ലോ " എന്ന്.. (അവൾക്ക് നേരായിട്ടും അറിയില്ലാര്ന്നു ഇത് രാമലീലേടെ ആൾടെ ലീല തന്നെ ആണെന്ന്!)
എന്ത്? ആ ചെഗുവേര ചുരുട്ടു വലിച്ച് വന്നപ്പോള്ള സീനിലെ മ്യൂസിക് ! ഒന്നും കൂടി കേട്ടു നോക്കണേ! ഒരു പാവം സംവിധായകനെ, തിരക്കഥാകൃത്തിനെ ഇങ്ങനെ പറ്റിക്കാൻ പാടില്ലായിരുന്നു... ല്ലേ?അതോ ആ ഗോപി ഈ ഗോപിയെ പറ്റിച്ചതോ?! സത്യായിട്ടും ഈ സിനിമേല് ആകെ ഇഷ്ടായാ ഒന്നായിരുന്നു മദർ തെരേസയും
ചെഗുവേരയും കൂടിളള ആ കോമ്പിനേഷൻ! എന്നാൽ അതു പോലും ഇവിടെ ഞങ്ങടെ എട്ടാം ക്ലാസ്കാര് അവരുടെ സാഹിത്യ സമാജം പീരിയഡിൽ ചെയ്യുന്ന ഒന്നായിപ്പോയി..

പിന്നേ സായക്കുട്ടിയോട് പറയണം.പുരികം മേലോട്ടും താഴോട്ടും ചലിപ്പിച്ചാലും ചുണ്ട് ഇടത്തോട്ടും വലത്തോട്ടും വലിച്ചിട്ടാലും അഭിനയം ആവില്ലാന്ന്.. ഇതൊക്കെ ആ സംവിധായകൻ പറഞ്ഞു കൊടുത്തതാകുമോ!?ഏതായാലും അടുത്ത സിനിമേലെങ്കിലും കുട്ടിക്ക് നന്നാവാൻ കഴിയട്ടെ.

ഇനി ഇവരെല്ലം കൂടി 'മൂന്നാം പിറ 'ക്കുള്ള വട്ടം കൂട്ടലാണെന്ന ഒരു അനൗൺസ്മെന്റും കേട്ടു..
ദൈവമേ.. ഇവരെ രക്ഷിക്കണേ.. സ്വന്തം ഫാൻസ്കാര്ടെ കൂടി തല്ലുമേടിക്കാനിടവരുത്താതെ ഈ കൊച്ചുങ്ങളെ കാത്തോളണേ.!

വാല് :- പിന്നേയ് ,ഒരു കാര്യം ണ്ട്
അടുത്ത പടം ഇതിലും പൊളിയാണെങ്കി ഒരു ഗുണം കിട്ടും.. ചില വല്യ നിരൂപകമ്മാര് ഇത് വമ്പൻ സിനിമയായിരുന്നു എന്നൊക്കെ എഴുതിയങ്ങ് വൈറലാക്കിത്തരും.. ഇരുപത്തൊന്നാം നൂറ്റാണ്ട് രാമലീല പോലെ ശക്തമായ സിനിമയായില്ല എന്നൊക്കെ പറഞ്ഞ് രാമലീലയെ എട്ത്തങ്ങ് ഉയർത്തിയ പോലെ..!

ലാലേട്ടാ..അപ്പൊ ശരി.. എല്ലാം പറഞ്ഞപോലെ..

മിത്ര സിന്ധു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (1 hour ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (2 hours ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (2 hours ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (2 hours ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (3 hours ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (3 hours ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (3 hours ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (4 hours ago)

ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (4 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (4 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (4 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (5 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (5 hours ago)

Malayali Vartha Recommends