ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ

ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല. ജൂലിക്കുട്ടി..എപ്പോഴും നിന്നെ ഞാന്‍ ഓര്‍ക്കും.. ഓരോ നിമിഷവും ഓര്‍ക്കും.. ഓരോ നിമിഷവും പ്രാര്‍ത്ഥിക്കും.. സ്വന്തം കുടുംബാംഗത്തെപ്പോലെ ഒപ്പം ഉണ്ടായിരുന്ന വളര്‍ത്തുനായ ജൂലിയുടെ വേര്‍പാടില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടി അനുശ്രീ. പഗ്ഗ് ഇനത്തില്‍പ്പെട്ട തന്റെ പ്രിയപ്പെട്ട നായ വിട്ടുപിരിഞ്ഞ കാര്യം നടി കുറിപ്പില്‍ പറയുന്നു. ജൂലിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കേള്‍ക്കുമ്പോള്‍ പത്തുവര്‍ഷം ഒരു നീണ്ട കാലയളവായിരിക്കാം, പക്ഷേ എനിക്കെന്തോ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ നീ പോയി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെന്നും താരം കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ജൂലിക്കുട്ടാ...
നീണ്ട 10 വര്‍ഷങ്ങള്‍. ഒരുപാട് നല്ല ഓര്‍മ്മകളും സന്തോഷങ്ങളും നീ എനിക്ക് തന്നു. അതിനുശേഷം നീ ഇപ്പോള്‍ പോയി. എല്ലാവര്‍ക്കും കേള്‍ക്കുമ്പോള്‍ പത്തുവര്‍ഷം ഒരു നീണ്ട കാലയളവായിരിക്കാം പക്ഷേ എനിക്കെന്തോ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ നീ പോയി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. രാത്രി കിടന്നുറങ്ങുമ്പോള്‍ എന്റെ കട്ടിലില്‍ എന്റെ തൊട്ടടുത്ത് നിന്റെ ശ്വാസമില്ലാതെ, നിന്റെ കഴുത്തിലെ മണിയുടെ കിലുക്കം ഇല്ലാതെ, നിന്റെ കാലിന്റെ ചലനങ്ങള്‍ ഇല്ലാതെ, എങ്ങനെയാണ് ഓരോ ദിവസവും മുന്നോട്ടു പോവുക എന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. നീ ഇല്ലാത്ത നമ്മുടെ മുറിയിലേക്ക് പോലും എനിക്ക് കയറാന്‍ പറ്റുന്നില്ല. ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ. എപ്പോഴും ഞാന്‍ എല്ലാവരോടും പറയുമായിരുന്നു, ഞാന്‍ എവിടെ എങ്കിലും പോയാല്‍ ഞാന്‍ തിരിച്ചു വരുന്നതിനായി ഏറ്റവും കൂടുതല്‍ എന്നെ നോക്കിയിരിക്കുന്നതും ഞാന്‍ ഇല്ലെങ്കില്‍ എന്നെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും എന്റെ ജൂലിക്കുട്ടി ആയിരിക്കുമെന്ന്... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല. ജൂലിക്കുട്ടി..എപ്പോഴും നിന്നെ ഞാന്‍ ഓര്‍ക്കും.. ഓരോ നിമിഷവും ഓര്‍ക്കും.. ഓരോ നിമിഷവും പ്രാര്‍ത്ഥിക്കും.. നമ്മള്‍ വീണ്ടും കാണും മറ്റൊരു ലോകത്ത്.
https://www.facebook.com/Malayalivartha

























