തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ഡിവൈഎഫ്ഐയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ നേതൃത്വ മാറ്റങ്ങൾക്കാണ് തൃശ്ശൂർ സംസ്ഥാന സമ്മേളനം സാക്ഷ്യം വഹിച്ചിരിക്കുന്നത്. സംഘടനയുടെ 46 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിതാ നേതാവ് ഡിവൈഎഫ്ഐയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻ യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം ആണ് പുതിയ സംസ്ഥാന പ്രസിഡന്റ്. കല്യാശ്ശേരി എംഎൽഎ എം. വിജിനെ പുതിയ സംസ്ഥാന സെക്രട്ടറിയായും, അഡ്വ. ആർ. രാഹുലിനെ ട്രഷററായും തിരഞ്ഞെടുത്തു. രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയിരുന്ന തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രൻ 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചു. പരമ്പരാഗത സമരരീതികൾ പൂർണ്ണമായും പരിഷ്കരിച്ച്, പുതിയ കാലത്തെ 'ജനറേഷൻ ഇസഡ്' യുവത്വത്തെ ആകർഷിക്കാനുള്ള പുത്തൻ തീരുമാനങ്ങളുമായാണ് പുതിയ ഭാരവാഹികൾ കളം നിറയുന്നത്.
https://www.facebook.com/Malayalivartha


























