ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..

ഇ.ഡി സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയും സിപിഎം നേതാവുമായ ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവം വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നു. സ്റ്റേഷനു മുന്നില്‍ വച്ച് ബിനു ഊഞ്ഞാലാടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആഭ്യന്തര വകുപ്പും ഭരണ നേതൃത്വവും ഒരുപോലെ പ്രതിരോധത്തിലായിരിക്കുകയാണ്.സംഭവം അതീവ ഗൗരവത്തോടെ കാണുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്.
ഗുരുതരമായ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരസ്യമായ ആതിഥ്യവും സംരക്ഷണവും ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇ.ഡി കോടതിയെ അറിയിക്കും.അനാവശ്യമായി ഉണ്ടായ ഈ വിവാദത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളേയും മറ്റ് ആക്രമണങ്ങളെയും പ്രതിരോധിച്ചു നില്‍ക്കുന്നതിനിടെ ഭരണപക്ഷത്തെ ജനമധ്യത്തില്‍ നാണംകെടുത്തുന്ന രീതിയിലുള്ള നേതാക്കളുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പാര്‍ട്ടി മുതിര്‍ന്ന നേതാക്കള്‍.
'ഊഞ്ഞാല്‍ കണ്ടാല്‍ ഒന്ന് ആടിയില്ലെങ്കില്‍ പിന്നെയെന്ത് ഓണം' എന്ന അടിക്കുറിപ്പോടെയാണ് ഐ.പി. ബിനു സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവെച്ചത്.പൊലീസുകാര്‍ നോക്കിനില്‍ക്കെ മ്യൂസിയം സ്റ്റേഷന്റെ മുന്നില്‍ ബിനു സന്തോഷത്തോടെ ഊഞ്ഞാലാടുന്ന കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്.പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ശേഷം പാര്‍ട്ടി നേരിട്ട രാഷ്ട്രീയ തിരിച്ചടികളില്‍ നിന്നും പ്രതിരോധത്തില്‍ നിന്നും പതിയെ മുക്തി നേടിവരുന്നതിനിടെയാണ് വീണ്ടും പുതിയ പ്രഹരം രൂപപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് ആശ്വാസമാകേണ്ട സമയത്ത് വന്നിണങ്ങിയ പുതിയ വിവാദം നേതൃത്വത്തെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്.
പൊലീസുകാരുടെ ഓണാഘോഷത്തിലാണ് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികൾ പങ്കെടുത്തത്. ഓണാഘോഷത്തിനായി ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു പൊലീസുകാരുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ബിനുവും എത്തിയത്.പൊലീസുകാരുടെ ഔദ്യോഗിക ഓണാഘോഷ വേഷം പ്രതിയായ ഐ.പി. ബിനുവിന് വാങ്ങി നല്‍കിയ ഉദ്യോഗസ്ഥനെതിരെ എന്തു നടപടിയുണ്ടാകുമെന്നാണ് ഇനി അറിയേണ്ടത്. ഒരു കേസിലെ പ്രതിക്ക് പൊലീസുകാരുടെ അതേ നിറത്തിലുള്ള വസ്ത്രം വാങ്ങി നല്‍കുകയും അത് എത്തിച്ചുകൊടുക്കുകയും
ചെയ്ത കോണ്‍സ്റ്റബിളിനെ ശിക്ഷിക്കുമോ എന്നത് ആഭ്യന്തര വകുപ്പിന് മുന്നിലെ പ്രധാന ചോദ്യമാണ്.നഗരമധ്യത്തിലെ മ്യൂസിയം സ്റ്റേഷനില്‍ അരങ്ങേറിയ ഈ ഊഞ്ഞാലാട്ട നാടകം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























