സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... ഈ മാസം അഞ്ചാം തിയതി 1,05,600 രൂപയായിരുന്ന ഒരുപവൻ സ്വർണത്തിന് 17 ദിവസം കൊണ്ട് കുതിച്ചുയർന്നത് 14000 രൂപ.
102 ദിവസത്തെ ഏറ്റവും ഉയർന്ന വിലയായ1,19,600 രൂപ നിരക്കിലാണ് സ്വർണം ഇന്ന് വിപണനം നടക്കുന്നത്. ഇന്നലെ പവന് 1,120 രൂപ വർധിച്ചതോടെയാണ് ഈ വില കൈവരിച്ചത്. ഗ്രാമിന് 14,950 രൂപയായി. ഇതേ നിരക്കാണ് ഇന്നും തുടരുന്നത്.
മേയ് 13ന് രാവിലെയാണ് ഇതിനുമുമ്പ് എറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത്. 1,23,120 രൂപയായിരുന്നു അന്നത്തെ വില. പിന്നാലെ, വൈകുന്നേരം 1,18,800 രൂപയിലേക്ക് ഇടിഞ്ഞു. പിന്നീട് 102 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് 1,19,600 എന്ന വിലയിൽ എത്തിയത്.
"https://www.facebook.com/Malayalivartha























