യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

ഇന്നലെ വരെ ഒരുമിച്ച് ജീവിത ഒരാൾക്ക് എങ്ങനെയാണ് ഒരു നിമിഷത്തെ ദേഷ്യത്തിൽ പങ്കാളിയെ അതിക്രൂരമായി കൊലപ്പെടുത്താൻ സാധിക്കുന്നത് . മലപ്പുറത്ത് സംഭവിച്ച കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് , മലപ്പുറം തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി.പുറത്തൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. ഫൗസിയയെ ഭർത്താവ് ഹുസൈൻ കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് ബസിൽ വെച്ച് പിടികൂടി. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. മത്സ്യത്തൊഴിലാളിയാണ് ഹുസൈൻ.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടിക്ക് സമീപത്തുനിന്നാണ് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകാനായി തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങുകയായിരുന്നു. ഇത് വലിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ഫൗസിയയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.വീട്ടുജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു. ഫൗസിയ ഇടയ്ക്ക് വീട്ടുജോലിക്ക് പോകാറുണ്ടായിരുന്നെങ്കിലും, താൻ പറയുന്നത് കേൾക്കാതെ ജോലിക്ക് പോകുന്നതിൽ ഹുസൈന് കടുത്ത പകയുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും ഇരുവരും തമ്മിൽ ഇതുസംബന്ധിച്ച് തർക്കം നടന്നിരുന്നു. തുടർന്ന് പിറ്റേദിവസം അർധരാത്രി മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ
ഹുസൈൻ വീട്ടിൽനിന്ന് പുഴക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.ഇവിടെവച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തുകയായിരുന്നു. വ്യാഴാഴ്ച പകൽ മകൻ ജോലിക്കും മകൾ സ്‌കൂളിലേക്കും പോയെങ്കിലും, വൈകീട്ടും ദമ്പതിമാരെ കാണാതായതോടെ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ ഹുസൈന്റെ മൊബൈൽഫോൺ വ്യാഴാഴ്ച പുറത്തൂർ ബസ്സ്റ്റാൻഡിനു സമീപത്ത് ഓണാക്കിയതായി കണ്ടെത്തിയിരുന്നു.
പിന്നീട് ഇത് സ്വിച്ച് ഓഫ്‌ചെയ്ത നിലയിലായി. ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണംനടത്തിവരുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























