ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

സംസ്ഥാനത്ത് ആഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. പകരം ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 2 തീയതികളില്‍ അവധിയും നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍.
ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണമുള്ളത് .സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയായി. സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നൂറ് ശതമാനം പൂര്‍ത്തിയായതായി മന്ത്രി അനൂപ് ജേക്കബ് .
തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷന്‍ കടകളില്‍ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങള്‍ക്കായി 8,902 സൗജന്യ കിറ്റുകള്‍ കൂടി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























