Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ചിലപ്പോള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നൊക്കെ ചാടാന്‍ തോന്നും, അത്ര വേദനയാണ്.. ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല, ഇതൊന്നും- മനസ് തുറന്ന് നടി നിത്യ മേനോന്‍

26 APRIL 2019 01:45 PM IST
മലയാളി വാര്‍ത്ത

താൻ എങ്ങനെ മറ്റുള്ളവർക്ക് മുമ്പിൽ അഹങ്കാരിയായി മാറിയതെന്ന് കൈരളി ടിവിയുടെ ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയിലൂടെ തുറന്നു പറഞ്ഞ് നടി നിത്യ മേനോന്‍. നിത്യയുടെ വാക്കുകൾ ഇങ്ങനെ... ''എന്റെ അമ്മയ്ക്ക് ക്യാന്‍സറായിരുന്നു. എങ്കിലും ഞാനൊരാള്‍ പിന്മാറുന്ന കാരണം ഷൂട്ട് മുടങ്ങേണ്ടെന്നു കരുതി ഞാന്‍ ഷൂട്ടിന് വരുകയായിരുന്നു. ടി കെ രാജീവ് കുമാര്‍ സാറിന്റെ സിനിമയാണ്. എനിക്കദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. എന്റെ സ്വകാര്യ തിരക്കുകള്‍ കൊണ്ട് ഒരു സിനിമയ്ക്കോ മറ്റൊരാള്‍ക്കോ ബുദ്ധിമുട്ടുണ്ടാതിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. ജീവിതത്തില്‍ ഇന്നേവരെ അത്തരത്തില്‍ ഒരാളെയും ബുദ്ധിമുട്ടിച്ചിട്ടില്ല. ആകെ തകര്‍ന്നിരിക്കുകയായിരുന്നു ഞാന്‍.

എന്റെ അമ്മയ്ക്കിങ്ങനെ സംഭവിക്കുമെന്നൊന്നും പ്രതീക്ഷിച്ചതേയല്ല. ഞങ്ങള്‍ക്കെല്ലാം ഏറെ ബുദ്ധിമുട്ടായിരുന്നു ഉള്‍ക്കൊള്ളാന്‍. ക്യാന്‍സറിന്റെ മൂന്നാം ഘട്ടത്തിലെത്തിയിരുന്നു. ഞാന്‍ നന്നെ ചെറുപ്പവുമായിരുന്നു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു ഇതെല്ലാം. 'ഷൂട്ടിന് ചെല്ലും. കഴിഞ്ഞാല്‍ തിരിച്ച്‌ മുറിയിലേക്ക് മടങ്ങും. അതായിരുന്നു അന്നത്തെ ദിനചര്യ. റൂമിലെത്തിയാല്‍ കരച്ചില്‍ തുടങ്ങും. മുറിയില്‍ ഒറ്റക്കിരുന്ന് കരയും. ഷോട്ട് റെഡിയെന്നു പറയുമ്ബോള്‍ മുഖത്ത് മേക്കപ്പ് ധരിച്ച്‌ വീണ്ടും ഷൂട്ടിനെത്തും.

നമ്മളൊക്കെ മനുഷ്യന്മാരാണ്. നമുക്കും സങ്കടങ്ങളുണ്ട്. അതൊന്നും മനസിലാക്കാതെയാണ് വിമര്‍ശിക്കുന്നത്. ഞാന്‍ ഓര്‍ക്കുന്നുണ്ട്. പ്രായമേറിയ ദമ്ബതികളുടെ റൂമിലാണ് ഞാനിരുന്നിരുന്നത്. 'ഇവിടെയിരുന്നോളൂ 'എന്നൊക്കെ പറഞ്ഞ് അവര്‍ തന്നെ എന്നെ അവിടെയിരുത്തുകയായിരുന്നു. ആ മുറിയില്‍ മേരി മാതാവിന്റെ ചിത്രമുണ്ടായിരുന്നു. ഞാന്‍ അവര്‍ക്കു മുമ്ബില്‍ നിത്യവും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അമ്മയ്ക്ക് എത്രയും പെട്ടെന്ന് ഭേദമാകാന്‍. കടുത്ത തലവേദനയുമുണ്ടാകാറുള്ള കാലമായിരുന്നു. ചിലപ്പോള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നൊക്കെ ചാടാന്‍ തോന്നും, അത്ര വേദനയാണ്.. മൈഗ്രെയ്ന്‍ ഉള്ള ആളുകള്‍ക്ക് അറിയാം അതിനെപ്പറ്റി. അങ്ങനെയൊക്കെയായിരുന്നു അന്ന്.

ഷൂട്ട് മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. ഒരു ഇരുപതു മിനിട്ട് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞിരുന്നു. അതിനു തയ്യാറെടുക്കുക, പോയി ഷൂട്ട് ചെയ്യുക എന്നതു മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. പെട്ടെന്ന് മുറിയിലേക്ക് കുറെ ആളുകള്‍ കയറി വരികയാണ്. മുമ്ബെക്കൂട്ടി അറിയിക്കുകയോ ഒന്നും ചെയ്യാതെ. പ്രശസ്തരായ ആളുകളെയൊക്കെ അറിഞ്ഞു വയ്ക്കുന്ന ആളൊന്നുമല്ല, ഞാന്‍. അവരെ അറിയില്ല. സാഹചര്യം ഇങ്ങനെയൊക്കെ ആയതു കൊണ്ട് ഞാന്‍ അവരോട് പറഞ്ഞു. നമുക്ക് പിന്നീട് സംസാരിക്കാം. സമയം നിശ്ചയിച്ച്‌ ഹോട്ടലിലോ മറ്റോ മീറ്റ് ചെയ്യാമെന്ന്. ഇപ്പോള്‍ ഷൂട്ട് നടക്കുകയല്ലേ എന്നും പറഞ്ഞു.

ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല ആ കഥാപാത്രത്തില്‍ നിന്നും വിട്ടുമാറാന്‍. ഇതാണ് അന്ന് സംഭവിച്ചത്. ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല, ഇതൊന്നും. ശരിക്കും അവരുടെ ഈഗോവിനെ അത് വേദനിപ്പിച്ചു. അതാണ് സംഭവിച്ചത്. എനിക്കല്ല, അവര്‍ക്കാണ് ഈഗോ. ഞാന്‍ ഒരുപാട് ആലോചിച്ചു. അതെല്ലാം മറന്നു കളയാമെന്നു മനസു പറഞ്ഞു. അന്ന് വന്നതാരാണെന്നു പോലും പിന്നീട് ഞാന്‍ അന്വേഷിച്ചിട്ടില്ല. അറിയണമെന്നേ ഇല്ല എനിക്ക്. ആ സംഭവത്തിന് ഞാന്‍ പ്രാധാന്യമേ കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ വിലക്കൊന്നും എന്റെ അഭിനയജീവിതത്തെ ബാധിച്ചുവെന്നും കരുതുന്നില്ല. കാരണം, അതിനു ശേഷമാണ് ഞാന്‍ ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (5 hours ago)

Malayali Vartha Recommends