അമലയെ \'ഗര്‍ഭിണിയാക്കിയത്\' ആര്?

താന്‍ ഗര്‍ഭിണിയാണെന്ന് വ്യാജ വാര്‍ത്ത ചമച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമലാപോള്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയിയും ഒത്തുള്ള ചില ചിത്രങ്ങള്‍ കണ്ടിട്ടാണ് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് അമല ആരോപിച്ചു. തങ്ങള്‍ ക്രിസ്തുമസും ന്യൂഇയറും ആഘോഷിക്കുന്ന തെരക്കിലായിരുന്നു. അതുകൊണ്ട് വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്നും താരം പറഞ്ഞു. അടുത്ത ദിവസങ്ങളിലാണ് ഇക്കാര്യം അറിഞ്ഞത്. ഇത് പല വേഷങ്ങളും നഷ്ടപ്പെടുത്തുമോ എന്ന് ആശങ്കയുണ്ട്. അതുകൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
അമ്മയാവുക എന്നത് ഏത് സ്ത്രീയെ സംബന്ധിച്ചും ഭാഗ്യമായ കാര്യമാണ്. അത് മറച്ച് വെക്കേണ്ട കാര്യമില്ല. അങ്ങനെ ഉണ്ടായാല്‍ എല്ലാവരെയും അറിയിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും തങ്ങള്‍ക്ക് വേണമെന്നും അമല ട്വീറ്റില്‍ പറയുന്നു. അമലയും വിജയിയും ബാബു ആന്റണിയും കുടുംബവും അടുത്തിടെ വയനാട് യാത്ര നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. അതൊക്കെ കണ്ടിട്ട് ആരോ ചമച്ചതാണ് ഇത്തരം വാര്‍ത്തകളെന്നും അമല പറഞ്ഞു.
മോഹന്‍ലാലിന്റെ ഓ ലൈലാ ഓ ഉള്‍പ്പെടെയുള്ള സിനിമകള്‍ തീര്‍ക്കാനുണ്ട്. തമിഴിലും ചില പ്രോജക്ടുകളുണ്ട്. വിജയ് തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. അതിനിടെ വീണുകിട്ടുന്ന സമയത്ത് ഇരുവരും യാത്രകളിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha