Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇക്ക ഞങ്ങളെ വിട്ടു പോയിട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞു... അതിപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല!! ഏതോ ഒരു ലൊക്കേഷനില്‍ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്; കൊച്ചിന്‍ ഹനീഫ എന്ന അതുല്യ പ്രതിഭ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒന്‍പത് വര്‍ഷം... കണ്ണീരോടെ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ

29 JUNE 2019 12:33 PM IST
മലയാളി വാര്‍ത്ത

കൊച്ചിന്‍ ഹനീഫ എന്ന അതുല്യ പ്രതിഭ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒന്‍പത് വര്‍ഷം കഴിയുന്നു. എന്നാല്‍ അദ്ദേഹം ചെയ്തു തീര്‍ത്ത കഥാപാത്രങ്ങളിലൂടെ ഇന്നും ജീവിക്കുന്നു. മരിച്ചു എന്ന് വിശ്വസിക്കാന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യയ്ക്ക് പോലു കഴിയുന്നില്ല. ഇന്നും ഏതോ ലൊക്കേഷനില്‍ ഇക്ക ഉണ്ടെന്ന് തന്നെയാണ് ഫസീല വിശ്വസിക്കുന്നത്. ഇക്ക ഞങ്ങളെ വിട്ടു പോയിട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞു. അതിപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഏതോ ഒരു ലൊക്കേഷനില്‍ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് മനസ്സ് പറയുന്നത്. കുട്ടികള്‍ വാപ്പച്ചിയുടെ ഒരു സംഭാഷണമെങ്കിലും കേള്‍ക്കാത്ത, അത് കേട്ട് ചിരിക്കാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. കലാകാരന്മാര്‍ക്ക് മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണത്- ഫസീല പറഞ്ഞു

എന്റെ ചേച്ചിയുടെ ഭര്‍ത്താവിന്റെ ഉമ്മയുടെ അനിയത്തി വഴിയാണ് ഹനീഫ്ക്കയുടെ ആലോചന വന്നത്. അവര്‍ കോഴിക്കോടാണ്. അവരുടെ ബന്ധു മുഹമ്മദ് ഹാജിയാണ് അവരോട് ഇക്കാര്യം പറഞ്ഞത്. ഒരു സിനിമാക്കാരനെ വിവാഹം ചെയ്യുന്നതില്‍ ഉപ്പയുടെ തറവാട്ടിലുള്ളവര്‍ക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ ഉമ്മയ്ക്കും വാപ്പയ്ക്കുമൊക്കെ നൂറ് വട്ടം സമ്മതം. ഞങ്ങളുടെ വീട്ടുകാര്‍ക്ക് സിനിമയെയും സിനിമാക്കാരെയും ഏറെ ഇഷ്ടമായിരുന്നു. കോഴിക്കോട് വച്ചാണ് പെണ്ണുകണ്ടത്. ഹനീഫ്ക്കയും സുഹൃത്തുക്കളായ പ്രസന്നനും രാജുവും കൂടിയാണ് പെണ്ണ് കാണാന്‍ വന്നത്. സിനിമയില്‍ മാത്രം കണ്ട ഒരു താരത്തെ നേരിട്ട് കാണുന്ന കൗതുകം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇഷ്ടപ്പെട്ടാല്‍ തലശ്ശേരിയില്‍ വന്ന് കാര്യങ്ങള്‍ ഉറപ്പിക്കാം എന്ന് പറഞ്ഞു. അന്ന് എന്നെ കാണാന്‍ വരുമ്പോള്‍ ധരിച്ച ഷര്‍ട്ട് മോഹന്‍ലാല്‍ നല്‍കിയതാണെന്ന് പിന്നീട് പറഞ്ഞിരുന്നു. പെണ്ണ് കണ്ടു, രണ്ട് പേര്‍ക്കും ഇഷ്ടപ്പെട്ടതോടെ തലശ്ശേരിയില്‍ മാളിയേക്കല്‍ തറവാട്ടില്‍ വന്ന് നിക്കാഹ് ഉറപ്പിച്ചു. 1994 മെയ് 28 ന് തലശ്ശേരിയില്‍ വച്ച് വിവാഹം നടന്നു. പിന്നീട് എറണാകുളത്തെ എ ജെ ഹാളില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും നടത്തി. വിവാഹം ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് പോന്നു. ടൗണ്‍ഹാളിനടുത്തുള്ള എബി മന്‍സിലാണ് ഇക്കയുടെ തറവാട്. അവിടെ ജ്യേഷ്ഠനും കുടുംബവുമാണ് താമസിക്കുന്നത്. എബി മന്‍സിലില്‍ താമസിക്കുമ്പോള്‍ പുല്ലേപ്പടിയില്‍ വീട് വാങ്ങിയിരുന്നു.

അവിടെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നു. ഇക്കയുടെ മരണശേഷം ഞാനും കുട്ടികളും കടവന്ത്രയിലെ ബ്ലൂമൂണ്‍ അപ്പാര്‍ട്‌മെന്റിലേക്ക് താമസം മാറി. അമ്മയില്‍ നിന്ന് കിട്ടുന്ന ധനസഹായവും സഹോദരന്‍ ഫിറോസിന്റെ സഹായവുമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends