ഐശ്വര്യ എത്തുന്നത് ഡ്യൂപ്പില്ലാത്ത സ്റ്റന്‍ഡുമായി

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായി റായ് വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് എത്തുന്ന ചിത്രത്തിന് പുതുമകളേറെ. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാനായി വളരെ വലിയ മുന്നൊരുക്കങ്ങളാണ് താരം നടത്തുന്നത്
ചിത്രത്തിന് വേണ്ടി ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്യാനാണ് ഐശ്വര്യയുടെ തീരുമാനം. ഇതിനായി ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഐശ്വര്യ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം തന്റെ ശരീരഭാരവും ഐശ്വര്യ കുറച്ചിട്ടുണ്ട്.
ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നും അത് ചെയ്യാന്‍ ഐശ്വര്യക്ക് സാധിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. എന്റെ സിനിമയിലെ ഹീറോയാണ് ഐശ്വര്യ. എന്റെ മറ്റേതൊരു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയും തെരഞ്ഞെടുക്കുന്നതു പോലെയാണ് ഈ ചിത്രത്തിലേക്കും ഞാന്‍ ഐശ്വര്യയെ തെരഞ്ഞെടുത്തത്. അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലിംഗഭേദം ചിത്രത്തില്‍ ചര്‍ച്ചയാകുന്നില്ല.
അതേ സമയം ഐശ്വര്യ ജോലിക്ക് പോയി തുടങ്ങിയതോടെ മകള്‍ ആരാധ്യയെ നോക്കുന്നത് അച്ഛന്‍ അഭിഷേകാണ്. ജോലിയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്താണ് അഭിഷേക് മകളെ നോക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha