വിവാഹം കഴിഞ്ഞാല്‍ സിനിമ വിടുമെന്ന് സൊനാക്ഷി സിന്‍ഹ

വിവാഹം കഴിഞ്ഞാല്‍ സിനിമ വിടുമെന്ന് യുവനടി സൊനാക്ഷി സിന്‍ഹ. ജീവിതം ആസ്വദിക്കാനും റിലാക്‌സ് ചെയ്യാനും സമയം വേണം. പക്ഷെ, ഉടനൊന്നും വിവാഹം ഉണ്ടാകില്ല. കരിയര്‍ നന്നാക്കാനാണ് ശ്രമം. എല്ലാക്കാലത്തും സിനിമയില്‍ നില്‍ക്കാനൊക്കില്ല. കരിയറിന്റെ പീക്ക് ടൈമില്‍ വിവാഹം കഴിക്കും. പ്രണയിക്കാന്‍ ഇഷ്ടമാണ്. പക്ഷെ, ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. നല്ല ഹ്യൂമര്‍ സെന്‍സുള്ളയാളായിരിക്കണം ഭര്‍ത്താവ്. പൊങ്ങച്ചം പറയരുത്. എന്നേക്കാള്‍ പൊക്കം ഉണ്ടായിരിക്കണം. നല്ല വായനാ ശീലം വേണം. താരം പറഞ്ഞു.
കോസ്റ്റിയൂം ഡിസൈനറായാണ് സിനിമയില്‍ എത്തുന്നത്. പിന്നെ 2010ല്‍ സല്‍മാന്‍ഖാന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദബാംഗില്‍ അഭിനയിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായി. സിനിമയില്‍ എനിക്ക് അധികം സുഹൃത്തുക്കളില്ല. കൂടെ അഭിനയിക്കുന്നവരുമായി പ്രൊഫഷണല്‍ ബന്ധമുണ്ട്. അതിനപ്പുറം അടുപ്പമില്ല. സിനിമാക്കാരുടെ പാര്‍ട്ടിക്ക് പോകുന്നതിനേക്കാള്‍ എനിക്കിഷ്ടം സിനിമയ്ക്ക് പുറത്തുള്ള സുഹൃത്തുക്കളുള്ള പാര്‍ട്ടികള്‍ക്ക് പോകാനാണ്. എനിക്ക് അഭിനയിക്കാനറിയാം എന്ന് ആളുകള്‍ പറയുന്നതാണ് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ കോംപ്ലിമെന്റ്.
കുട്ടിക്കാലം മുതലേ എനിക്ക് നല്ല തടിയുണ്ടായിരുന്നു. അത് പക്ഷെ, സിനിമയെ ബാധിച്ചിട്ടില്ല. കാസ്റ്റ് ചെയ്തവരൊന്നും തടി ബാധ്യതയാണെന്ന് പറഞ്ഞിട്ടില്ല. മറ്റൊരു കുറ്റവും ഇല്ലാത്തതിനാലാണ് ചിലര്‍ വണ്ണം കൂടുതലാണെന്ന് പറയുന്നത്. ഓ മൈ ഗോഡില്‍ ഐറ്റം ഡാന്‍സ് ചെയ്തതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഞാന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ കുടുംബത്തോടൊപ്പം കാണാവുന്നത് മാത്രമാണ്. പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha