Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഇത്തരം കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും.. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്!! ഋഷിരാജ് സിങിനെതിരെ ആഞ്ഞടിച്ച് ബോണികപൂർ

13 JULY 2019 09:05 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ഡിജിപി ഋഷിരാജ് സിങ് കുറച്ച് ദിവസങ്ങൾ മുൻപാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത വീണ്ടും ചര്‍ച്ചയാകുന്നു. ദുബായില്‍ ബന്ധുവിന്റെ വിവാഹം കൂടാന്‍ പോയ നടി ശ്രീദേവി ഹോട്ടലിലെ കുളിമുറിയിലെ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീദേവിയുടെ മരണം അപകട മരണമല്ല കൊലപാതകമാവാനാണ് സാധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോടു പറഞ്ഞിരുന്നതായി ജയില്‍ ഡിജിപി ഋഷിരാജ് സിങ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായി. 'അത്തരം കള്ള കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം കള്ള കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്,' ബോണി കപൂര്‍ പറഞ്ഞു. ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതൊരു അപകടമരണമല്ല മറിച്ച്‌, കൊലപാതകമരണമാവാനാണ് സാദ്ധ്യതയെന്നും ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച്‌ തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ' എന്നായിരുന്നു ഋഷിരാജ് സിങിന്റെ വാക്കുകള്‍.ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍ കഴിഞ്ഞ മൂന്നിനാണ് അന്തരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതി മരിച്ച നിലയിൽ...  (1 minute ago)

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം...  (14 minutes ago)

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (29 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (44 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (58 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (1 hour ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (1 hour ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (2 hours ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (9 hours ago)

Malayali Vartha Recommends