രാധിക ആപ്തെയുടെ ഹോട്ട് സീന്‍... ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപാടെന്ന് നടി രാധിക ആപ്തെ
നടി രാധിക ആപ്തെയുടെ ഹോളിവുഡ് ചിത്രത്തിലെ ചില രംഗങ്ങള്‍ രാധിക ആപ്തെയുടെ ഹോട്ട് സീന്‍ എന്ന പേരില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് താരം തന്നെ രംഗത്തെത്തി. സമൂഹത്തിന്റെ ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ് ഇത്തരം രംഗങ്ങള്‍ക്ക് പിന്നിലെന്ന് താരം പറഞ്ഞു.
ചിത്രത്തില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ടായിട്ടും ഇതുതന്നെ പ്രചരിച്ചത് മനോവൈകൃതത്തിന്റെ പ്രതിഫലനമാണ്. ഞാനും ദേവ് പട്ടേലും ഒന്നിച്ച് അഭിനയിച്ച രംഗമാണ്. എന്നാല്‍, പ്രചരിക്കുന്നത് രാധിക ആപ്തെയുടെ ഹോട്ട് സീന്‍ എന്ന പേരിലാണ്.
എന്തുകൊണ്ട് ദേവിന്റെ രംഗങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നില്ലെന്നും നടി ചോദിക്കുന്നു.
https://www.facebook.com/Malayalivartha