തലമുടിയിൽ പരീക്ഷണം നടത്തി പാര്‍വതി തിരുവോത്ത്... ഫോട്ടോഷൂട്ട് വൈറൽ
പാര്‍വതി തിരുവോത്തിന്റെ സിനിമ കരിയര്‍ ആരംഭിച്ചിട്ട് 14 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വൈറസിലെ അഭിനയവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയാണ് താരം. എപ്പോഴും തലമുടിയിലാണ് പാര്‍വതി പരീക്ഷണം നടത്തുന്നത്.
ഇപ്പോഴിതാ പാര്‍വതി മുഴുവനായി ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ തന്റേതായ നിലപാടുകൾ കൊണ്ട് വിമർശനങ്ങൾക്ക് ഇരയാകേണ്ടിവന്ന താരം കൂടെയാണ് പാര്‍വതി.
https://www.facebook.com/Malayalivartha