Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

സ്ത്രീകൾ പരസ്പരം ചുംബിക്കുന്നതില്‍ എന്താണ് തെറ്റ്? സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന ആടയിലെ വിവാദ ചുംബനരംഗത്തെക്കുറിച്ച് അമല

17 JULY 2019 05:26 PM IST
മലയാളി വാര്‍ത്ത

അമല പോള്‍ കേന്ദ്രകഥാപാത്രമാകുന്ന 'ആടൈ' എന്ന ചിത്രം ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. അര്‍ദ്ധനഗ്നയായിട്ടുളള നടിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയ സമയം മുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആടൈയില്‍ വളരെയധികം ബോള്‍ഡായിട്ടുളള ഒരു കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്.

അമലയുടെ പ്രകടനം തന്നെയായിരുന്നു ട്രെയിലറിലും മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ട്രെയിലറില്‍ രമ്യ സുബ്രമണ്യവുമൊത്തുളള നടിയുടെ ലിപ് ലോക്ക് നേരത്തെ വിവാദമായി മാറിയിരുന്നു. ആടൈയുടെ ഒരു പ്രധാന ഭാഗത്താണ് ഇത് ചീത്രീകരിച്ചിരിക്കുന്നതെന്ന് അറിയുന്നു. വിവാദമായ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍ തന്നെ ഒരഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞിരിക്കുകയാണ്.

ഡെക്കാണ്‍ ക്രോണിക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആടൈയിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍ തുറന്നുസംസാരിച്ചിരുന്നത്. സ്ത്രീകള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് അമല പോള്‍ ചോദിക്കുന്നത്. ആടൈയുടെ ട്രെയിലറില്‍ പെട്ടെന്ന് മാറിമറിയുന്ന ഒരു രംഗത്തിലാണ് രമ്യയെ അമലാ പോള്‍ ചുംബിക്കുന്നത്. പെണ്‍കുട്ടികള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് തെറ്റെന്നും ആ ഷോട്ട് പെട്ടെന്ന് ഉണ്ടായതാണെന്നും അത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും അമല പോള്‍ പറഞ്ഞു. നിങ്ങള്‍ കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആന്തരിക അഭിനേതാവിനെ നിങ്ങളെ ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും അമല പോള്‍ പറയുന്നു. ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാന്‍ നിങ്ങള്‍ സിനിമ കാണണം.

വാസ്തവത്തില്‍ എനിക്ക് അങ്ങേയറ്റം ശക്തിയുണ്ടെന്ന് തോന്നി. തുടക്കത്തില്‍ ഈ രംഗം ഞാന്‍ എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു, എന്നാല്‍ ഒരിക്കല്‍ ചെയ്തുകഴിഞ്ഞപ്പോള്‍ എനിക്ക് കംഫര്‍ട്ടബിളായി തോന്നി. ലോകത്തിലെ ഏത് വെല്ലുവിളിയും നേരിടാന്‍ കഴിയുമെന്ന് എനിക്ക് തോന്നി. കഡാവര്‍ സിനിമയുടെ നിര്‍മ്മാതാവാകാന്‍ ആടൈ എനിക്ക് കരുത്തും ടീം സ്പിരിറ്റും നല്‍കി. അഭിമുഖത്തില്‍ സംസാരിക്കവേ അമല പോള്‍ തുറന്നുപറഞ്ഞു. നേരത്തെ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ജൂലായ് പത്തൊമ്പതിനാണ് അമല പോളിന്റെ ആടൈ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (4 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (29 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (45 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (53 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

Malayali Vartha Recommends