Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍

22 JULY 2019 08:46 PM IST
മലയാളി വാര്‍ത്ത

പ്രസംഗവേദിയില്‍ താന്‍ വെറും പ്ലസ്ടുവും ഗുസ്തിയും വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ വച്ച് അക്കാദമിക്കലി മികച്ച എ പ്ലസ് വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനുള്ള ചടങ്ങിലാണ് താരം തുറന്നു പറച്ചില്‍ നടത്തിയത്. മിടുക്കികളായ ഒരുകൂട്ടം വിദ്യാര്‍ഥിനികളെ സാക്ഷിയാക്കിയാണ് പൃഥ്വി പ്രചോദനാത്മകമായ രീതിയില്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ഇവിടെ എ പ്ലസ് നേടാതെ പോയ തോറ്റുപോയ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും നിരാശപ്പെടേണ്ടതില്ല എന്നും എ പ്ലസോ സര്‍ട്ടിഫിക്കററ്റുകളോ അല്ല നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എന്നും അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് താനെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഇവിടെ കാലങ്ങള്‍ ആയി മാറ്റം വരാതെ നിലവിലുള്ള സമ്ബ്രദായിക വിദ്യഭ്യാസരീതികള്‍ക്ക് നേരേ പരോക്ഷമായ ഒരു വിമര്‍ശന ശരം കൂടിയായിരുന്നു പൃഥ്വിയുടെ വാക്കുകള്‍.

പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍..

' ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്‌കൂള്‍ പഠനത്തിനു ശേഷം കോളേജില്‍ ചേര്‍ന്നു. എന്നാല്‍ അതു പൂര്‍ത്തിയാക്കും മുന്‍പ് പഠനം നിര്‍ത്തി, സിനിമയിലേക്ക് വരികയും ചെയ്ത ഒരാളാണ്. നല്ല അക്കാദമിക് കരിയര്‍ പിന്‍തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാനൊരു ഉദാഹരണമല്ലെന്നു കരുതുന്ന ആളാണ് ഞാന്‍. (മ + യ)2 എന്താണെന്ന് ജീവിതത്തില്‍ ചിലപ്പോള്‍ ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് ഇനി ഓര്‍ക്കേണ്ടി വരില്ല. അങ്ങനെ നോക്കുമ്‌ബോള്‍ എന്തിനാണ് ഈ പരീക്ഷ എന്നൊരു ചോദ്യം പ്രസക്തമായി നമുക്ക് മുന്നില്‍ ഉണ്ട്.
ഒരു പരീക്ഷ അത്രയേ ഉള്ളൂ. ജീവിതത്തില്‍ ഓരോ ഘട്ടത്തിലും നമുക്ക് മുന്നില്‍ ഓരോ ദൗത്യം ഉണ്ടാവും. അതിലിപ്പോള്‍ നിങ്ങളുടെ ദൗത്യം എന്താണെന്നു വെച്ചാല്‍, നിങ്ങള്‍ക്കു മുന്നിലുള്ള അക്കാദമിക് മെറ്റീരിയലും സിലബസും നന്നായി പഠിച്ച് അതില്‍ നിങ്ങളുടെ നൈപുണ്യം തെളിയിക്കുക എന്നതാണ്. ആ ദൗത്യത്തോട് നിങ്ങള്‍ കാണിച്ച അര്‍പ്പണബോധത്തിന് കിട്ടുന്ന അംഗീകാരമാണ് റാങ്കും മാര്‍ക്കുമെല്ലാം. ഇനിയും ജീവിതത്തില്‍ നിങ്ങള്‍ മുന്നോട്ടു പോവുമ്പോള്‍ ഇപ്പോള്‍ കിട്ടിയ ജോലിയോട് നിങ്ങള്‍ കാണിച്ച ആറ്റിറ്റിയൂഡ് അതു ഓര്‍മ വയ്ക്കുക. ഈ മനോഭാവം തന്നെയാണ് ജീവിതത്തില്‍ മുന്നോട്ടു വേണ്ടത്. അത് നാളെ ജോലിയുടെ കാര്യത്തില്‍ ആണെങ്കിലും കുടുംബജീവിതമാണെങ്കിലും സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു കടമ നിറവേറ്റേണ്ട സാഹചര്യമാണെങ്കിലും ഈ മനോഭാവം കൈവിടാതെ സൂക്ഷിക്കുക' : പൃഥ്വിരാജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (18 minutes ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (37 minutes ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (55 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (3 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (3 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends