Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

റൊമാൻസ് വർക്ക് ഔട്ടായത് നമിതയോട്; പ്രയാഗയോട് തോന്നിയത് സാഹോദര്യം ; തുറന്നു പറച്ചിൽ നടത്തി ബിബിൻ ജോർജ്

23 JULY 2019 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

കന്നട സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

 ഈ വർഷം റിലീസിനായി കാത്തിരിക്കുന്ന ഒരുപാട് ചിത്രങ്ങളാണുള്ളത്. അക്കൂട്ടത്തിൽ പേര് കൊണ്ട് വ്യത്യസ്തമായ ചിത്രമാണ് മാർഗം കളി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന 'മാര്‍ഗ്ഗംകളി'യില്‍ നടനും സ്ക്രിപ്റ്റ് റൈറ്ററുമായ ബിബിൻ ജോർജ് ആണ് നായകൻ. നമിത പ്രമോദാണ് നായിക.

മാർഗം കളിയിലെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ചിത്രത്തിൽ തനിക്ക് റൊമാൻസ് വർക്ക് ഔട്ട് ആയത് നമിതയോട് ആണെന്ന് തുറന്നു പറയുകയാണ് നടൻ ബിബിൻ ജോർജ്. എങ്കിലേ എന്നോട് പറ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ബിബിൻ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.

പ്രയാഗയുമായാണോ നമിതയുമായാണോ റൊമാന്‍സ് വര്‍ക്കൗട്ടായതെന്ന് ചോദിച്ചപ്പോള്‍ നമിതയെന്ന ഉത്തരമായിരുന്നു ബിബിന്‍ നല്‍കിയത്. സാഹോദര്യം കൂടുതലുള്ളത് പ്രയാഗയോടാണെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. കൂടാതെ , മിയയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ബിബിൻ പറഞ്ഞു .

മിനിസ്‌ക്രീനിലൂടെ തുടങ്ങി ബിഗ് സ്‌ക്രീനിലേക്കെത്തിയ കലാകാരനായ ശശാങ്കനാണ് ചിത്രത്തിന് കഥയൊരുക്കിയത്. അദ്ദേഹം വന്ന് കഥയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ബിബിന്‍ പറയുന്നു.

സൂര്യ ടിവിയുടെ ഒരു പരിപാടിക്കിടയില്‍ വെച്ചാണ് ഞാൻ നമിതയെ കണ്ടത്. അതിനിടയില്‍ അടുത്ത മാസം ഡേറ്റുണ്ടോയെന്ന് എന്നോട് ഡേറ്റ് ഉണ്ടോ എന്ന് ബിപിൻ ചേട്ടൻ ചോദിച്ചത്. ഇത് കഴിഞ്ഞ് 2 ദിവസം കഴിഞ്ഞതിന് ശേഷമാണ് എന്റെ അച്ഛനെ വിളിച്ച് ഇങ്ങനെയൊരു തിരക്കഥയെക്കുറിച്ച് പറഞ്ഞത്.തുടർന്ന് കാര്‍ കേടായതിനാല്‍ താനും സംവിധായകനും സ്‌കൂട്ടിയിലായിരുന്നു നമിതയെ കാണാൻ പോയതെന്ന് ബിപിൻ പറഞ്ഞു . കഥ കേട്ടപ്പോള്‍ത്തന്നെ അമ്മയും ഈ സിനിമ കമ്മിറ്റ് ചെയ്യാന്‍ പറഞ്ഞതായി നമിത പറയുന്നു . അമര്‍ അക്ബര്‍ അന്തോണിയും ഇത് പോലെ കഥ കേട്ടപ്പോള്‍ത്തന്നെ ഓക്കേ പറഞ്ഞതാണ്. ബിബിന്‍ ചേട്ടന്‍ കഥ പറയുമ്പോള്‍ സംശയമൊന്നുമില്ലായിരുന്നു. അത്രയും വ്യക്തമായാണ് കഥ നറേറ്റു ചെയ്തത്.

ആഗസ്റ്റില്‍ സിനിമ റിലീസ് ചെയ്യുമെന്നും പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണിതെന്നും രസിപ്പിക്കാനുള്ള എല്ലാവിധ ചേരുവകളും ചിത്രത്തിലുണ്ടെന്നും ബിബിന്‍ പറയുന്നു. ഇവരുടെ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഊര്‍മ്മിള എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്. കുറേ വിഷമങ്ങളൊക്കെയുള്ള, സെന്‍സറ്റീവായുള്ള, പോസിറ്റീവായ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് നമിത പറയുന്നു.
കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത് അതിനാല്‍ത്തന്നെ ലവ് ലെറ്റര്‍ കൊടുക്കുകയോ വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ലെന്നും നമിത പറഞ്ഞു . കരിയറില്‍ ഇന്നുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ഈ സിനിമയില്‍. പെര്‍ഫോം ചെയ്യാന്‍ സാധ്യതകള്‍ ഏറെയുള്ള കഥാപാത്രമായിരുന്നു. നമിത വ്യക്തമാക്കി-

സച്ചിദാനന്ദന്‍ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്- ബിപിൻ പറയുന്നു. അവന്റെ ജീവിതത്തിലെ എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് അവന്‍ മാര്‍ഗംകളി കളിച്ചതെന്നായിരുന്നു ബിബിന്‍ പറഞ്ഞത്.

വളരെ നന്നായി ലവ് ലെറ്റര്‍ എഴുതുന്നയാളാണ് സച്ചിദാനന്ദന്‍. അവന്‍ കത്ത് കൊടുത്താല്‍ ഏത് പെണ്ണും വീഴും. ജീവിതത്തില്‍ താന്‍ ഉപയോഗിച്ച വാചകം ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. സച്ചിക്ക് ഈ ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുന്നുണ്ട്, അത് നിന്നോടാണെന്ന് പറഞ്ഞപ്പോള്‍ അത് കഴിഞ്ഞ് എന്ന ചോദിച്ചപ്പോള്‍ അത് കഴിയുന്നില്ലല്ലോയെന്ന മറുപടിയായിരുന്നു താന്‍ നല്‍കിയത്. ജീവിതത്തിലും താന്‍ ഈ ഡയലോഗ് ഉപയോഗിച്ചിട്ടുണ്ടെന്നും ബിബിന്‍ പറയുന്നു. സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായകനാണ് താനെന്നും ബിപിൻ പറഞ്ഞു . ഈ സിനിമയില്‍ ഫോണിനും പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ രണ്ടും ഫോണുമായി നില്‍ക്കുന്ന പോസ്റ്റര്‍ പുറത്തുവന്നത്.

മൊബൈല്‍ ഉള്ള കാലഘട്ടത്തിലായിരുന്നു തങ്ങളുടെ പ്രണയമെങ്കിലും തങ്ങള്‍ കത്തെഴുതിയിരുന്നുവെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. വിഷ്ണുവിന് ചോര കൊണ്ടെഴുതിയതാണെന്ന് പറഞ്ഞ് കത്ത് കിട്ടിയിരുന്നു. മണത്ത് നോക്കിയപ്പോഴാണ് ഫാബ്രിക് പെയിന്റാണെന്ന് മനസ്സിലാക്കിയത്. ബിപിൻ പറയുന്നു.

കുട്ടിക്കാലം മുതലേ തന്നെ അഭിനേതാവ് ആവണമെന്ന ആഗ്രഹമായിരുന്നു മനസ്സിലുണ്ടായിരുന്നത്. മോഹന്‍ലാലിനെ ഏറെ ഇഷ്ടമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഡയലോഗുകളും മാനറിസങ്ങളുമൊക്കെ മനപ്പാഠമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ് അഭിനേതാവ് എന്ന മോഹം മനസ്സില്‍ ഉടലെടുത്തത്. ഡിഗ്രി സെക്കന്‍ഡ് ഇയര്‍ വരെ ലാലേട്ടന്‍ തന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹത്തെ ആരനുകരിക്കാന്‍ പറഞ്ഞാലും ചെയ്യുമായിരുന്നു.

ഡിഗ്രി സമയത്താണ് ഒരു സുഹൃത്ത് ഈ മാനറിസങ്ങള്‍ കോപ്പി ചെയ്യാതെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്താന്‍ പറഞ്ഞത്. നടനാവാന്‍ ആഗ്രഹിക്കുന്നുണ്ടോ, അങ്ങനെയാണെങ്കില്‍ ഇത് ദോഷമായേക്കുമെന്നും അവന്‍ പറഞ്ഞിരുന്നു. നടരപ്പിലും വാക്കിലുമെല്ലാം മോഹന്‍ലാലായിരുന്നു അന്ന് . ഇതിന് ശേഷമാണ് അത് മാറ്റിയത്. ഇപ്പോള്‍ അത് പൂര്‍ണ്ണമായും മാറിയെന്നും ബിബിന്‍ പറയുന്നു.

എല്ലാവരേയും പോസിറ്റീവാക്കുന്നയാളാണ് ബിബിന്‍ ചേട്ടനെന്നും നമിത പറയുന്നു . സ്വന്തം സിനിമകളില്‍ കൂടുതല്‍ തവണ കണ്ടത് വിക്രമാദിത്യനാണെന്നും നമിത പറയുന്നു. ചാനല്‍ മാറ്റുന്നതിനിടയില്‍ മിക്കപ്പോഴും ഈ സിനിമ കാണാറുണ്ട്.

ദിലീപിന്റെ മകളായ മീനാക്ഷി തന്റെ അടുത്ത സുഹൃത്താണെന്ന് നേരത്തെ നമിത പ്രമോദ് പറഞ്ഞിരുന്നു. അവസാനം ലഭിച്ച വാട്‌സാപ് മെസ്സേജിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മീനൂട്ടിയുടെ മെസ്സേജ് നമിത കാണിച്ചത്. നാദിര്‍ഷയുടെ മക്കളുമായും താന്‍ നല്ല കൂട്ടാണ്. തന്നെ അവര്‍ക്കും കൃത്യമായി അറിയാം. തന്റെ സഹോദരി, മീനൂട്ടി, ഖദീജ, അയിഷ ഇവര്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും നമിത പറഞ്ഞിരുന്നു.

മിനിസ്‌ക്രീനിലൂടെയായിരുന്നു നമിത പ്രമോദിന്റെ വരവ്. പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് ചുവട് മാറുകയും നായികയായി അരങ്ങേറുകയും ചെയ്തതോടെ താരത്തിന്റെ കരിയര്‍ മാറി മറിയുകയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കൊപ്പവും സീനിയര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (5 minutes ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (34 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (55 minutes ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (57 minutes ago)

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു...   (1 hour ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...  (1 hour ago)

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാനായി മതില്‍ ചാടിയിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു മരിച്ചു  (1 hour ago)

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (1 hour ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (2 hours ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (2 hours ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (2 hours ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം....16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്, രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്  (3 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (3 hours ago)

Malayali Vartha Recommends