അജിത്തിനോട് ഐശ്വര്യക്ക് പറയാനുള്ളത് ഇതാണ്....

ബോളിവുഡ് താരം ഐശ്വര്യ റായ് 19 വര്‍ഷത്തിനു ശേഷം അജിത്തിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിനെത്തിയ താരം പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.തികഞ്ഞ പ്രൊഫഷനല്‍. അദ്ദേഹത്തിന്റെ പ്രേക്ഷക സ്വീകാര്യതയും വിജയങ്ങളും കാണുമ്‌ബോള്‍ സന്തോഷം തോന്നുന്നു. അതിനെല്ലാം അജിത് അര്‍ഹനാണ്.
കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ അദ്ദേഹത്തോടൊപ്പം എനിക്കു അധികം സീനുകള്‍ ഉണ്ടായിരുന്നില്ല. എങ്കിലും സെറ്റില്‍ വച്ചു കാണും. ചിത്രീകരണത്തിനിടെ അജിത്തിന്റെ കുടുംബത്തെയും കണ്ടു.

ഇനി എപ്പോഴെങ്കിലും അജിത്തിനെ കാണാനിടവന്നാല്‍ ഇപ്പോള്‍ കൈവന്നിരിക്കുന്ന, തീര്‍ത്തും അര്‍ഹതപ്പെട്ട ആ വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഐശ്വര്യ പറഞ്ഞു.
https://www.facebook.com/Malayalivartha

























