ആരൊക്കെ എന്തൊക്കെ പറയട്ടെ, ദിലീപ് നല്ലവനാ... ദിലീപിന്റെ സഹായങ്ങളെപ്പറ്റി കെ.പി.എ.സി ലളിത

ദിലീപിനെ സിനിമയില്‍ ഉള്‍പ്പെടെയുള്ളവര്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ പിന്തുണയുമായി നടി കെ.പി.എ.സി ലളിത. ദിലീപ് നല്ല നടന്‍ മാത്രമല്ല, നല്ല മനുഷ്യനാണെന്നും പ്രതിസന്ധികളില്‍ തന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും ലളിത പറഞ്ഞു.
ഭര്‍ത്താവും സംവിധായകനുമായ ഭരതന്റെ മരണശേഷം ദിലീപ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ലളിത പറഞ്ഞു. തന്റെ കുടുംബത്തെ മാത്രമല്ല, നടന്‍ കൊല്ലം തുളസിക്കും ശാന്തകുമാരിക്കും ദിലീപ് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ശാന്തകുമാരിയുടെ വീടിന്റെ പണി നടക്കുന്നതിനിടയില്‍ ദിലീപ് സഹായിച്ചിരുന്നതായും കെപിഎസി ലളിത പറഞ്ഞു.
ക്യാന്‍സര്‍ ബാധിതനായിരുന്ന സമയത്താണ് കൊല്ലം തുളസിയെ സഹായിച്ചത്. താന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം കൊല്ലം തുളസിക്ക് കൊടുത്തു. അതിന് വലിയ പ്രതിഫലം നല്‍കിയതായും ലളിത പറഞ്ഞു. കലാരഞ്ജിനിയെയും ദിലീപ് സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് സിനിമകള്‍ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തെ നായകനാക്കി സിനിമ നിര്‍മിക്കാനും തയ്യാറായി. എന്നാല്‍ സുരേഷ്‌ഗോപി താരത്തെ പിന്തിരിപ്പിക്കുകയായിരുന്നു.
ദിലീപ് ഒന്നുമില്ലാതിരുന്ന കാലത്ത് സഹായിച്ച ആളാണ് നാദിര്‍ഷാ. നാദിര്‍ഷായ്ക്ക് വേണ്ടിയാണ് താരം ദേ പുട്ട് എന്ന ഹോട്ടല്‍ ശൃംഘല ആരംഭിച്ചത്. ഒരുമിച്ച് മിമിക്രി കളിച്ച് നടന്ന എന്‍.എഫ് വര്‍ഗീസിന്റെ കുടുംബത്തെയും ദിലീപ് സഹായിച്ചിരുന്നു. മലയാളത്തിലെ മിക്ക താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അത്യാവശ്യഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന വ്യക്തിയാണ് ദിലീപ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha